ഇന്ത്യയിലെ ഐടി കമ്പനികള്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധാ കേന്ദ്രമാണ് ഇപ്പോള്‍. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയില്‍ ഐടി കമ്പനികളുടെ പങ്ക് ചില്ലറയല്ല. ടിസിഎസ്,ഇന്‍ഫോസിസ്,വിപ്രോ തുടങ്ങിയ കമ്പനികള്‍ യുവാക്കള്‍ക്കും ആവേശമാണ്.
ലാഭവവും റവന്യൂവും കണക്കാക്കുമ്പോള്‍ 2016ല്‍ ഇന്ത്യയിലെ മികച്ച ഐടി കമ്പനികള്‍ ഇവയാണ്.
1. ടിസിഎസ്
ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ഐടി കമ്പനികളിലൊന്നാണ് ടിസിഎസ്. ആഗോളതലത്തില്‍ തന്നെ വലിയ ഐടി കമ്പനികളുടെ ലിസ്റ്റില്‍ ടിസിഎസുണ്ട്. 1968ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി ടാറ്റ സണ്‍സിന്റെ ഭാഗമായിരുന്നു. 2004ല്‍ ടിസിഎസ് പബ്ലിക് കമ്പനിയായി. 350000 ജീവനക്കാരിലധികമുള്ള കമ്പനിക്ക് 40ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.
റവന്യൂ: 107542.5 കോടി
ലാഭം: 23972 കോടി
2. ഇന്‍ഫോസിസ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. പ്രമുഖ ബ്രാന്‍ഡായ ഇന്‍ഫോസിസ് നാരായണമൂര്‍ത്തി,ഗോപാലകൃഷ്ണന്,നന്ദന് നില്കേനി,വിശാല്‍ സിക്ക എന്നീ ശക്തരായ സിഇഒമാരുടെ നേതൃത്വത്തില്‍ ഇനിയും വളരാനൊരുങ്ങുകയാണ്. ലോകമെമ്പാടും 100ലധികം ഡെവലപ്മെന്റ് സെന്ററുകളാണ് ഇന്‍ഫോസിസിനുള്ളത്.
റവന്യൂ: 65569 കോടി
ലാഭം: 18982 കോടി
3. വിപ്രോ
1945ല്‍ ആരംഭിച്ച വിപ്രോ ഐടിയിലേക്ക് കടന്നത് 1981ലാണ്. ഇന്ന് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണ് വിപ്രോ. 170000ലധികം ജീവനക്കാരാണ് ലോകത്തിലങ്ങോളമിങ്ങോളം വിപ്രോയില്‍ ജോലി ചെയ്യുന്നത്. റവന്യൂ: 45096.4കോടി
ലാഭം: 8099 കോടി
4. എച്ച്സിഎല്‍ ടെക്നോളജീസ്
നോയ്ഡ ആസ്ഥാനമായുള്ള കമ്പനിയാണ് എച്ച്സിഎല്‍. 1991ല്‍ ആരംഭിച്ച കമ്പനി ഇന്ന് ഐടി രംഗത്തെ പ്രമുഖ സാന്നിധ്യമാണ്. ശിവ നാടാരാണ് എച്ച്്സിഎല്ലിന്റെ സ്ഥാപകനും ഇപ്പോഴത്തെ ചെയര്‍മാനും. ആനന്ദ് ഗുപ്തയാണ് ഇപ്പോള്‍ സിഇഒ.
റവന്യൂ: 40527.5 കോടി
ലാഭം: 7267 കോടി
5. ടെക് മഹീന്ദ്ര
ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഐടി കമ്പനികളിലൊന്നാണ് ടെക് മഹീന്ദ്ര. 2006ലാണ് സത്യം മഹീന്ദ്ര ആന്‍ഡ് ടെക്നോളജീസായി രൂപം മാറിയത്.
റവന്യൂ: 25727.2 കോടി
ലാഭം: 2693 കോടി
6. എംഫസിസ്
ജെറി റാവു, ജെറോണ്‍ ടാസ് എന്നിവരാണ് എംഫസിസിന്റെ സ്ഥാപകര്‍. ഐഎസ്ഒ 9001 സെര്‍ട്ടിഫൈഡ് കമ്പനിയാണ് എംഫസിസ്. 19 രാജ്യങ്ങളിലാണ് കമ്പനിയുടെ സാന്നിധ്യമുള്ളത്. ബെംഗളൂരു,മുംബൈ,ചെന്നൈ,ബറോഡ,മാംഗ്ലോര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ എംഫസിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടക്കുന്നത്.
റവന്യൂ: 6150 കോടി
ലാഭം: 758 കോടി
7. എല്‍ ആന്‍ഡി ടി
മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ വലിയ ബ്രാന്‍ഡാണ് എല്‍ ആന്‍ഡ് ടി. ലാര്‍സനും ടര്‍ബോയും 1997ലാണ് എല്‍ ആന്‍ഡ് ടി സ്ഥാപിച്ചത്. മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം. സഞ്ജയ് ജാലോണ്‍ ആണ് കമ്പനിയുടെ ഇപ്പോഴത്തെ സിഇഒ.
റവന്യൂ: 5847.06 കോടി
ലാഭം: 803.1 കോടി
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
