ബെംഗളൂരു: വലിയ ഉള്ളിയുടെ വില കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ക്വിന്റലിന് 300 മുതല്‍ 600 രൂപ വരെ നിരക്കിലാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്നു സബോള എടുക്കുന്നത്.
കഴിഞ്ഞ മാസം വരെ ക്വിന്റലിന് 1,200 മുതല്‍ 1,500 രൂപ വരെ കര്‍ഷകര്‍ ലഭിച്ചിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞ വര്‍ഷം 100 രൂപ വരെ കിലോഗ്രാമിന് വില വര്‍ധിച്ച ഉള്ളിക്ക് ഇത്തവണ കിലോഗ്രാമിന് 1-1.30 രൂപ വരെയാണ് കഴിഞ്ഞ മാസം ലഭിച്ചത്.

ഡിമാന്‍ഡ് കുറഞ്ഞെങ്കിലും വിപണിയില്‍ ഉള്ളി സുലഭമാണ്. ഗുജറാത്തിലും മധ്യപ്രദേശിലും ഉല്പാദനം വര്‍ധിച്ചതാണ് ഇത്തവണ ഉള്ളിക്കര്ഷകരെ ദുരിതത്തിലാക്കിയത്. ഉരുളക്കിഴങ്ങ് കര്‍ഷകരും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. ക്വിന്റലിന് 2,200 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1,400- 1,500 രൂപയാണ് ലഭിക്കുന്നത്.
വിലയിടിവില്‍ പ്രതിഷേധിച്ചു ബലാഗവിയിലെ കര്‍ഷകര്‍ എപിഎംസി യാര്‍ഡില്‍ പ്രതിഷേധം നടത്തി. പ്രതിവാരം 150 ലോറി സബോളയാണ് എപിഎംസി യാര്‍ഡിലെത്തുന്നത്. വാങ്ങാന്‍ ആളുകള്‍ കുറവായതോടെയാണു വിലയിടിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായത്. കാവേരി പ്രക്ഷോഭത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലെ വ്യാപാരികള്‍ കര്‍ണാടകയില്‍നിന്നുള്ള ലോഡ് വാങ്ങാതെ വന്നതും വിലയിടിവിനു കാരണമായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications