റോഡരികിലെ തട്ടുകടക്കാര്‍ക്ക് കോടികള്‍ വരുമാനമുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ഡിക്ലറേഷന്‍ സ്കീം അനുസരിച്ച് മുംബൈയില്‍ സ്വത്ത് വെളിപ്പെടുത്താനെത്തിയ തെരുവ് കച്ചവടക്കാരുടെ വരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍.
ചായക്കടയില്‍ 50 കോടി വരുമാനം
മുംബൈയില്‍ വഴിയരികില്‍ ചായക്കച്ചവടം നടത്തിയിരുന്ന ഒരാള്‍ തനിക്ക് 50 കോടി വരുമാനമുണ്ടെന്നാണ് സ്വമേധയാ വെളിപ്പെടുത്തിയത്. ഇതനുസരിച്ച് ഇതിന്റെ 40 ശതമാനവും ചെറിയ പിഴയും അടക്കം 22.5 കോടി ഇയാള്‍ നികുതി അടയ്ക്കുകയും ചെയ്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ആദായ നികുതി വകുപ്പിലെ ഉദ്ദ്യോഗസ്ഥരുടെ അനുഭവം. മുംബൈയില്‍ മാത്രം നിരവധി ചെറുകിട കച്ചവടക്കാരാണ് കോടികളുടെ ആസ്തി വെളിപ്പെടുത്തിയത്.
ജ്യൂസ് കടയില്‍ 5 കോടി
ഗാട്ട്കോപ്പറില്‍ ജ്യൂസ് കച്ചവടം ചെയ്തിരുന്നയാള്‍ അഞ്ച് കോടി സമ്പാദ്യമുണ്ടെന്ന് സമ്മതിച്ചപ്പോള്‍ 25 ലക്ഷം മുതല്‍ രണ്ട് കോടി വരെയായിരുന്നു മിക്ക കച്ചവടക്കാരുടെയും വരുമാനം. സ്വമേധയാ വരുമാനം വെളിപ്പെടുത്തി നിയമനടപടികളും പ്രോസിക്യൂഷനും ഒഴിവാക്കാനുള്ള സമയപരിധി ഇന്നലെയാണ് അവസാനിച്ചത്.
റെയ്ഡ് 200 കടകളില്‍
തെരുവ് കച്ചവടക്കാരുടെ വരുമാനം കേട്ട് അമ്പരന്ന ജീവനക്കാര്‍ മുംബൈയിലെ റോഡിന് വശങ്ങളിലായി പ്രവര്‍ത്തിക്കുന്ന 200 തട്ടുകടകളില്‍ റെയ്ഡ് നടത്തി. തട്ടുദോശയും ജിലേബിയും സാന്റ്വിച്ചുമൊക്കെ വില്‍ക്കുന്ന കടകളിലായിരുന്നു റെയ്ഡ്.താനെയിലെ പ്രശസ്തമായ വടാ പാവ് സെന്റര്‍, ഗട്ട്കോപ്പറിലെ ദോശ സെന്റര്‍, ദക്ഷിണ മുംബൈയിലെ ജിലേബിവാല തുടങ്ങിയ സ്ഥലങ്ങളിലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തിയത്.
5000 കോടി മുംബൈയില്‍ നിന്ന്
ഏകദേശം 40,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ഡിക്ലറേഷന്‍ സ്കീം മുഖേന വെളിപ്പെടുത്തിയത്. ഇതില്‍ 5000 കോടിയും മുംബൈയിലും പരിസര പ്രദേശങ്ങളിലുമാണ്. എന്നാല്‍ പദ്ധതി അനുസരിച്ച് വരുമാനം വെളിപ്പെടുത്തിയവരെ ആദായ നികുതി വകുപ്പ് ഭാവിയില്‍ നിരന്തരം ശല്യം ചെയ്യുമെന്ന് ഭയക്കുന്നവരും കുറവല്ല
കള്ളപ്പണത്തിനെതിരെ കടുത്ത നടപടി
സെപ്റ്റംബര്‍ 30നാണ് കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന തീയതി അവസാനിച്ചത്. 30ന് രാത്രി 12 മണി വരെയാണ് ആദായ നികുതി ഓഫീസുകള്‍ പ്രവര്‍ത്തിച്ചത്. സെപ്റ്റംബര്‍ 30ന് ശേഷം കള്ളപ്പണം വെളിപ്പെടുത്തുന്നവരെ കാത്ത് കേന്ദ്രം കടുത്ത നടപടിക്കാണൊരുങ്ങുന്നത്. ആദായ നികുതി വകുപ്പ് കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണക്കാരെ കണ്ടെത്തി പിഴ ഈടാക്കാനാണ് നീക്കം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
