ബെംഗളൂരു: വിമാനയാത്ര സാധാരണക്കാര്‍ക്കും അപ്രാപ്യമല്ല ഇനി. മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യ ആഭ്യന്തര വിമാന സര്‍വീസില്‍ നിരക്കിളവ് പ്രഖ്യാപിച്ചു. ഈ മാസം മൂന്ന് മുതല്‍ പതിനാറാം തീയതി വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
999 രൂപ മുതല്‍ ടിക്കറ്റുകള്‍
നികുതി ഉള്‍പ്പെടെ 999 രൂപ മുതലാണ് എയര്‍ ഏഷ്യയില്‍ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.ഒക്ടോബര്‍ നാല് മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 27 വരെയുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക.
അന്താരാഷ്ട്ര യാത്രകള്‍ 3,599 മുതല്‍
ബംഗളൂരു, കൊച്ചി, ഹൈദരാബാദ്, ന്യൂഡല്‍ഹി, ഗോഹട്ടി, ജയ്പുര്‍, പൂനെ, ഇംഫാല്‍ എന്നിവിടങ്ങളില്‍നിന്നുള്ള വണ്‍ വേ ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുന്നത്. കോലാലംപൂര്‍, ബാങ്കോക്ക്, സിംഗപ്പൂര്‍, ബാലി, ഫുകറ്റ്, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രകള്‍ക്ക് 3,599 രൂപ മുതലാണ് നിരക്കുകള്‍.
എയര്‍ ഏഷ്യ ഇന്ത്യ
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് വിമാന സര്‍വീസായ എയര്‍ ഏഷ്യ ഇന്ത്യ എയര്‍ ഏഷ്യയുടേയും ടാറ്റ സണ്‍സിന്റേയും സംയുക്ത സംരംഭമാണ്. ഐടി ഹബ്ബായ ബെംഗളൂരുവും തലസ്ഥാനമായ ഡല്‍ഹിയുമുള്‍പ്പെടെ ഇന്ത്യയിലെ 11 സ്ഥലങ്ങളെയാണ് എയര്‍ ഏഷ്യ ഇന്ത്യ ബന്ധിപ്പിക്കുന്നത്. ചണ്ഡീഗഢ്, ജയ്പുര്‍, ഗോഹാട്ടി, ഇംഫാല്‍, പൂനെ, ഗോവ, വിസാഗ്, കൊച്ചി, ഹൈദരാബാദ് എന്നിവയെല്ലാം എയര്‍ ഏഷ്യ സര്‍വീസ് ലഭ്യമായ നഗരങ്ങളാണ്.
നിരക്കിളവ് എല്ലാ ഫ്ളൈറ്റുകള്‍ക്കും
എയര്‍ ഏഷ്യ മലേഷ്യ, എയര്‍ ഏഷ്യ തായ്ലന്ഡ്, എയര്‍ ഏഷ്യ ഇന്തോനേഷ്യ, എയര്‍ ഏഷ്യ ഫിലിപ്പൈന്‍സ്, എയര്‍ ഏഷ്യ ഇന്ത്യ, മലേഷ്യ എയര്‍ ഏഷ്യ x, തായ് എയര്‍ ഏഷ്യ x എന്നിവയുടെ ഫ്ളൈറ്റുകള്ക്കെല്ലാം നിരക്കിളവ് ബാധകമായിരിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications