മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദ്വൈമാസ പണനയം പ്രഖ്യാപിച്ചു. വ്യവസായ ലോകം ഉറ്റുനോക്കിയതുപോലെ ആര്‍ബിഐ റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തി.
6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കിയാണ് റിപ്പോ റേറ്റ് കുറച്ചത്. രഘുറാം രാജന് സ്ഥാനമൊഴിഞ്ഞതിന് ശേഷം പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ നിരക്ക് കുറയ്ക്കാന്‍ തയ്യാറായത്.
റിപ്പോ നിരക്ക് എന്താണ്?
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന പണത്തിനുള്ള പലിശ നിരക്കാണ് റിപോ നിരക്ക്. 6.25 ശതമാനമായിരിക്കും ഇനി ഇത്. കരുതല്‍ ധനാനുപാതം 4 ശതമാനമായി തുടരും. ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ട പണ നിരക്കാണ് കരുതല്‍ ധനാനുപാതം.
മഴയില്‍ പ്രതീക്ഷ
കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മഴ ലഭിക്കുമെന്നും അങ്ങനെ കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലകളിലും നല്ല വളര്‍ച്ചയുണ്ടാകുമെന്നുമാണ് ആര്‍ബിഐയുടെ പ്രതീക്ഷ. മൊത്തം ആഭ്യന്തര ഉല്പാദനത്തില് ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ഉര്‍ജിത് പട്ടേലിന്റെ ഊര്‍ജം
ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായശേഷവും പണനയ കമ്മിറ്റി (എംപിസി) രൂപം കൊണ്ടശേഷവും ഉള്ള ആദ്യത്തെ നയമായിരുന്നു ഇന്നത്തേത്. കാല് ശതമാനം പലിശ കുറയ്ക്കും എന്നുതന്നെയാണ് പൊതുവേ ബാങ്കര്‍മാര്‍ പ്രതീക്ഷിച്ചത്. .ഗവണ്മെന്റ് നിയോഗിച്ച മൂന്നു ധനശാസ്ത്രജ്ഞരും റിസര്‍വ് ബാങ്കില്‍നിന്നു ഗവര്‍ണര്‍ അടക്കം മൂന്നു പേരും അടങ്ങിയതാണ് പണനയ കമ്മിറ്റി.
സംഘര്‍ഷം ബാധിച്ചേക്കാം
അമേരിക്ക പലിശ കൂട്ടല്‍ ഡിസംബറിലേക്ക് മാറ്റിയതും രാജ്യത്തു പണപ്പെരുപ്പം കുറഞ്ഞതും പലിശ കുറയ്ക്കാന്‍ സഹായകമായി ബാങ്കുകള്‍ കരുതുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷവും ആഗോളവളര്‍ച്ചയിലെ മാന്ദ്യവും തീരുമാനത്തെ ബാധിക്കും. പലിശ കുറയ്ക്കുന്ന തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓഹരികള്‍ ഇന്നലെ ഒന്നരശതമാനം കയറിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
