3ജി ഡാറ്റയ്ക്ക് 50 രൂപ തികച്ചില്ല,റിലയന്‍സ് ഓഫര്‍പൂരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: 3 ജി ഡാറ്റയ്ക്ക് 50 രൂപയില്‍ത്താഴെ മാത്രം ചിലവ് ! റിലയന്‍സ് ജിയോ ആരംഭിച്ച ടെലികോം താരിഫ് യുദ്ധത്തില്‍ മത്സരിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് രംഗത്ത്. നിലവിലുള്ളവരും പുതിയ ഉപയോക്താക്കളുമായ പ്രീ പെയ്ഡ് വരിക്കാര്‍ക്കാണ് പുതിയ ഓഫറുകള്‍ ആര്‍കോം അവതരിപ്പിച്ചിരിക്കുന്നത്.

 

നോണ്‍സ്‌റ്റോപ് പ്ലാന്‍

നോണ്‍സ്‌റ്റോപ് പ്ലാന്‍

ഡല്‍ഹിയിലേയും നാഷണല്‍ കാപിറ്റല്‍ റീജിയണിലും ഉള്ള ആര്‍കോം യൂസര്‍മാര്‍ക്ക് നോണ്‍സ്റ്റോപ്പ് പ്ലാനിലൂടെ 1000 ലോക്കല്‍/ എസ്ടിഡി മിനിറ്റ് ലഭിക്കുന്നതിനൊപ്പം ഇന്ത്യയിലെ ഏത് റിലയന്‍സ് നമ്പറിലേക്കും പരിധിയില്ലാതെ വിളിക്കുകയും ചെയ്യാം. ഇതേ പ്ലാന്‍ നേരത്തെ റിലയന്‍സ് ആന്ധ്രയില്‍ അവതരിപ്പിച്ചിരുന്നു. ഉടന്‍ തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.

വെല്‍കം ഓഫര്‍

വെല്‍കം ഓഫര്‍

സൗജന്യ സിം അടക്കമുള്ള വെല്‍ക്കം ഓഫറാണ് പുതിയ വരിക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് 50 രൂപയില്‍ താഴെ ഒരു ജിബി 3ജി ഡാറ്റ ലഭ്യമാക്കും.

3ജിക്ക് 50 രൂപയില്ല

3ജിക്ക് 50 രൂപയില്ല

എയര്‍സെല്ലുമായി ലയിച്ചതിന് ശേഷം ഇതാദ്യമായാണ് ആര്‍കോം യൂസര്‍മാരെ ആകര്‍ഷിപ്പിക്കുന്ന ഓഫറുകള്‍ അവതരിപ്പിക്കുന്നത്. ഈ ഓഫറുകളില്‍ 3ജി ഡാറ്റയ്ക്ക് 50 രൂപയില്‍ താഴെ മാത്രമേ ചിലവാകുകയുള്ളൂ. 3ജി യൂസര്‍മാര്‍ക്കായി രണ്ട് ഓഫറുകളാണ് ആര്‍കോം പുറത്തിറക്കിയത്.

496 രൂപയുടെ പ്ലാന്‍

496 രൂപയുടെ പ്ലാന്‍

496 മിനിറ്റ് ടോക്ക് ടൈമും,10ജിബി 3ജി ഡാറ്റയും ഓഫറില്‍ ലഭിക്കും. ഒരു ജിബിയ്ക്ക് യൂസര്‍ മുടക്കേണ്ടി വരുക 49.60 രൂപ മാത്രം. ജിയോയുമായി താരതമ്യം ചെയ്യുമ്പോള്‍ 40 പൈസയുടെ കുറവ്. ഇതുകൂടാതെ മൂന്ന് മാസത്തേക്ക് ഒരു കോളിന് 25 പൈസയേ യൂസറില്‍ നിന്നും ഈടാക്കൂ.

295 രൂപയുടെ പ്ലാന്‍

295 രൂപയുടെ പ്ലാന്‍

295 മിനിറ്റ് ടോക്ക്ടൈം, 3ജിബി 3ജി ഡാറ്റ. മൂന്ന് മാസത്തേക്ക് ഒരു കോളിന് 25 പൈസ മാത്രം. മൂന്ന് മാസ കാലയളവില്‍ എത്ര തവണ വേണമെങ്കിലും ഈ ഓഫറുകള്‍ റീചാര്‍ജ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.

2 ജിക്കും വെല്‍ക്കം ഓഫര്‍

2 ജിക്കും വെല്‍ക്കം ഓഫര്‍

2ജി യൂസര്‍മാര്‍ക്കുമായും ആര്‍കോം വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. 5ജിബി 2ജി ഡാറ്റയും 141 മിനിറ്റ് ടോക്ക്ടൈമും മൂന്ന് മാസത്തേക്ക് ഒരു കോളിന് 25 പൈസ മാത്രം ഈടാക്കുന്ന 141 രൂപയുടെ പ്ലാനാണിത്.

English summary

RCOM launches festive offers for new, existing pre-paid customers

Reliance Communications launched festive offers for both its new and existing pre-paid customers, a company statement said here on Thursday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X