റിപ്പോ നിരക്കിന്റെ കുറവ് ജനങ്ങളിലേക്കും എത്തുന്നു.റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടു പിടിച്ച് ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചു തുടങ്ങി. രണ്ടു പൊതുമേഖലാ ബാങ്കുകളാണ് വെള്ളിയാഴ്ച നിരക്കു കുറച്ചത്.
ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് (എം.സി.എല്‍.ആര്) അധിഷ്ഠിത വായ്പകളുടെ നിരക്കുകള്‍ 0.15 ശതമാനവും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 0.05 ശതമാനവുമാണ് കുറച്ചത്.
പുതിയ നിരക്കുകള്‍
ഒബിസി ആറു മാസ വായ്പ നിരക്ക് 0.10 ശതമാനം കുറച്ച് 9.30 ശതമാനമായാണ് പുനര്‍നിര്‍ണയിച്ചത്. ഒക്ടോബര്‍ 10 മുതലാണ് ഈ നിരക്ക് പ്രാബലത്തില്‍ വരിക. യൂണൈറ്റഡ് ബാങ്ക് ഒരു വര്‍ഷത്തേക്ക് നിരക്ക് 9.40 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചത്. കര്‍ണാടക ബാങ്ക് 0.05% കുറവാണ് നിരക്കില്‍ വരുത്തിയിട്ടുള്ളത്.
റിപ്പോ നിരക്ക്
റിസര്‍വ് ബാങ്ക് ചൊവ്വാഴ്ചയാണ് റെപ്പോ നിരക്ക് 6.05 ശതമാനത്തില്‍നിന്ന് 6.25 ശതമാനമായി കുറച്ചത്. ഇതിന്റെ പിന്നലെ തന്നെ ഐസിഐസിഐ ബാങ്ക് എംസിഎല്‍ആര്‍ അധിഷ്ഠിത ഒരു വര്‍ഷ നിരക്ക് 0.05 ശതമാനം കുറച്ചിരുന്നു.
ഈ ബാങ്കുകളും നിരക്ക് കുറച്ചു
പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കറ്റ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവ അടിസ്ഥാനനിരക്കുകള്‍ കുറച്ചിട്ടുണ്ട്.
ബാങ്ക് നിരക്കുകള്‍
പുതിയ അടിസ്ഥാന നിരക്കുകള്‍: ബാങ്ക് ഓഫ് ഇന്ത്യ 99.35%, സിന്‍ഡിക്കറ്റ് ബാങ്ക് 9.3 9.45%, ബാങ്ക് ഓഫ് മഹാരാഷ്ട്ര 9.05-9.6%, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് 9.3-9.75% എന്നിങ്ങനെയാണ്.
ഡിഎച്ച്എഫ്എല്ലിലും നിരക്കിളവ്
ദിവാന് ഹൗസിങ് ഫിനാന്‍സ് കോര്പറേഷന് (ഡിഎച്ച്എഫ്എല്‍) അടിസ്ഥാന നിരക്ക് 0.2% കുറച്ച് 9.35% ആക്കിയിട്ടുണ്ട്. പുതിയ വായ്പകള്‍ക്ക് ഈ കുറച്ച നിരക്കാണ് ബാധകമാവുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
