പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലാഭ ചിറകില്‍ എയര്‍ ഇന്ത്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പുതിയ ഓഫറുകളും ഇന്ധന വിലയിലെ കുറവും എയര്‍ ഇന്ത്യയുടെ ലാഭത്തിലേക്കുള്ള പറക്കലിന് വേഗം കൂട്ടുന്നു. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് സര്‍ക്കാരിന്റെ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഇന്ത്യ ലാഭത്തിലെത്തുന്നത്.

 

105 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് എയര്‍ ഇന്ത്യ നേടിയത്. കേന്ദ്ര സര്‍ക്കാരിന്റെ 30,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തനം നടത്തുന്നത്.

പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലാഭ ചിറകില്‍ എയര്‍ ഇന്ത്യ

സ്‌പൈസ്‌ജെറ്റ്, എയര്‍ ഏഷ്യ,ഇന്‍ഡിഗോ തുടങ്ങി പ്രമുഖ സ്വകാര്യ എയര്‍ലൈന്‍ കമ്പനികളില്‍ നിന്നും കടുത്ത മത്സരമാണ് എയര്‍ ഇന്ത്യ നേരിടുന്നത്. 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ 2,636 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടത്തിലായിരുന്നു എയര്‍ ഇന്ത്യ.

2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്-എയര്‍ ഇന്ത്യ ലയനത്തിന് ശേഷം ആദ്യമായാണ് എയര്‍ ഇന്ത്യ ലാഭത്തിലേക്കുയരുന്നത്.

ഇന്‍ഡിഗോയില്‍ അടിപൊളി ഓഫര്‍,888 രൂപയില്‍ ആകാശയാത്ര

English summary

Air India posts first operating profit since 2007 merger

For the first time since the merger of Air India and Indian Airlines in 2007, the merged national airline has posted an operating profit.
Story first published: Sunday, October 16, 2016, 18:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X