ഇന്ത്യയില്‍ സെന്‍സെക്സ് 520.91 പോയിന്റ് കുതിച്ചു. അഞ്ചുമാസത്തിനുള്ളിലെ ഏറ്റവും വലിയ ഏകദിന ഉയര്‍ച്ചയാണിത്.
മുംബൈ: ദീപാലിയെത്തും മുന്‍പേ ഓഹരി വിപണിയില്‍ നേട്ടത്തിന്റെ വെടിക്കെട്ട്. ഇന്ത്യയില്‍ സെന്‍സെക്സ് 520.91 പോയിന്റ് കുതിച്ചു. അഞ്ചുമാസത്തിനുള്ളിലെ ഏറ്റവും വലിയ ഏകദിന ഉയര്‍ച്ചയാണിത്.
അമേരിക്കയിലെ ഫാക്ടറി ഉത്പാദന സൂചികയിലുണ്ടായ ഇടിവ് ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഓഹരിവിലകള്‍ കൂട്ടി.
സെന്‍സെക്സിന് ഉയര്‍ച്ച
1.89 ശതമാനം ഉയര്‍ന്ന സെന്‍സെക്സ് 28050.88ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 157.5 പോയിന്റ് (1.85 ശതമാനം) കയറി 8677.90 ല്‍ ക്ലോസ് ചെയ്തു. കമ്പോളത്തിലെ ആവേശം കറന്‍സി വിപണിയിലും ദൃശ്യമായി. ഡോളറിനു 16 പൈസ കുറഞ്ഞ് 66.72 രൂപയായി.
ബാങ്കിംഗ് ഓഹരികള്‍ക്ക നേട്ടം
എസാര്ഗ്രൂപ്പ് തങ്ങളുടെ പെട്രോളിയം വ്യവസായം വിറ്റു കടങ്ങള്‍ കുറയ്ക്കുന്നതു തുടര്‍ച്ചയായ രണ്ടാംദിവസവും ഐസിഐസിഐ ബാങ്കിനും ആക്സിസ് ബാങ്കിനും നേട്ടമായി. രണ്ടുദിവസം കൊണ്ട് ഐസിഐസിഐ ബാങ്കിന് ഏഴു ശതമാനവും ആക്സിസിനു നാലരശതമാനവും നേട്ടമുണ്ടായി. എസാര്‍ ഗ്രൂപ്പിനു ഗണ്യമായി കടം കൊടുത്തിട്ടുണ്ട് ഈ ബാങ്കുകള്‍.
ജിഎസ്ടിയും അനുകൂലം
ജിഎസ്ടി കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച ആരംഭിച്ചതും കമ്പോളത്തെ ഉണര്‍ത്തി. വ്യാഴാഴ്ചയോടെ ജിഎസ്ടിയുടെ പൊതുനിരക്ക് സംബന്ധിച്ചു ധാരണയാകുമെന്നാണു പ്രതീക്ഷ.
വളര്‍ച്ച ഇവര്‍ക്ക്
മികച്ച വളര്‍ച്ച രേഖപ്പെടുത്തിയ മേഖലകള്‍: ബാങ്കിങ് 2.37%, മൂലധന ഉല്പന്നങ്ങള്: 2.07%, ഐടി: 1.84%, മെറ്റല്‍: 1.82%. വിദേശ ധന സ്ഥാപനങ്ങളും സജീവമായിരുന്നു. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലെ വിലക്കയറ്റവും ആഭ്യന്തര വിപണിയെ സ്വാധീനിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
