ഇന്ത്യന്‍ യാത്രക്കാര്‍ക്ക് തവണയായി എയര്‍ടിക്കറ്റ് പണം നല്‍കാം
എയര്‍ അറേബ്യ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ഇഎംഐ രീതിയില്‍ പണം നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.
കൊച്ചി: വിമാനയാത്രയ്ക്കുള്ള പണം തികഞ്ഞില്ലെങ്കിലോ? ക്രഡിറ്റ് കാര്‍ഡില്‍ ഫോണും ലാപ്ടോപ്പും വാങ്ങുന്നത്പോലെ വിമാനടിക്കറ്റ് പണം തവണകളായി അടയ്ക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന് ആലോചിച്ചിട്ടില്ലേ. എന്നാലിനി വൈകണ്ട, മുന്‍നിര വിമാനക്കമ്പനിയായ എയര്‍ അറേബ്യ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി ഇഎംഐ രീതിയില്‍ പണം നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.
ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്രാ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്എസ്ബിസി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണു തവണകളായി പണമടയ്ക്കുന്ന രീതി പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്.

വെബ്സൈറ്റിലൂടെ വിമാനവും ടിക്കറ്റും തെരഞ്ഞെടുത്ത ശേഷം ഇഎംഐ ആയി പണം നല്കുന്ന രീതി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയായ എയര്‍ അറേബ്യ ഏറ്റവും മികച്ച 50 ഗ്ലോബല്‍ എയര്‍ലൈനുകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications