സ്വര്‍ണവിലയില്‍ വര്‍ധന. പത്ത് ഗ്രാമിന് 55 രൂപ കൂടി 30,045 രൂപയിലെത്തി.
മുംബൈ: സ്വര്‍ണവിലയില്‍ വര്‍ധന. പത്ത് ഗ്രാമിന് 55 രൂപ കൂടി 30,045 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വിലയില്‍ തുടരുകയായിരുന്നു സ്വര്‍ണവില.
സ്വര്‍ണവില കേരളത്തില്‍
കേരളത്തില്‍ സ്വര്‍ണവില പവന് 80 രൂപ കൂടി 22,680 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ വില. ദീപാവലി അടുത്തതും ഇന്ത്യയില്‍ വിവാഹങ്ങളുടെ സീസണ് ആയതും ഇനിയും സ്വര്‍ണവില കൂട്ടുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികള്‍.
സ്വര്‍ണവില വര്‍ധിക്കുന്നു
ചൊവ്വാഴ്ച പവന് 22,480 രൂപയായിരുന്നു വില. ഒരു മാസത്തെ ഏറ്റവും താഴ്ന്ന വിലയിലായിരുന്നു ഇത്. പിന്നീട് 120 രൂപ വര്‍ധിച്ച് ബുധനാഴ്ച പവന് 22,680 രൂപയിലെത്തി. ഒക്ടോബര്‍ ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
സ്വര്‍ണ ഇറക്കുമതി കൂടും
രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി ഒമ്പതു മാസത്തിനിടയിലെ മികച്ച നിലയിലെത്തുമെന്നാണ് സൂചന. ഉത്സവസീസണ്‍ മുന്‍നിര്‍ത്തി ബാങ്കുകളും ആഭരണ നിര്‍മാതാക്കളും ഇറക്കുമതി വര്‍ധിപ്പിച്ചതാണ് ഇതിന് കാരണം.
ഒക്ടോബറില്‍ 70ടണ്‍ ഇറക്കുമതി
ഒക്ടോബറിലെ സ്വര്‍ണ ഇറക്കുമതി 6070 ടണ്‍ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറില്‍ 30 ടണ്‍ സ്വര്‍ണമായിരുന്നു ഇറക്കുമതി ചെയ്തത്.
ആഗോളവിപണിയില്‍ വ്യതിയാനം
വെള്ളിവില കിലോഗ്രാമിന് 115 രൂപ താഴ്ന്ന് 42,950 രൂപയായി. ആഗോളവിപണിയില്‍ ഔണ്‍സിന് 0.1% കൂടി 1273.81 ഡോളര്‍ വരെ ഉയര്‍ന്നു. യൂറോപ്പില്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചതാണ് വ്യതിയാനത്തിന് കാരണം.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
