ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് നിര്‍ദേശം.
ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) നിര്‍ദേശം.
എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനിള്് വലിയ തുക നല്‍കണമെന്നാണ് ട്രായ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ഭീമന് തുക പിഴ നല്‍കണം
ടെലികോം കമ്പനികളുടെ ഓരോ സര്‍ക്കിളുകളില്‍ നിന്നും 50 കോടി രൂപ വീതമാണ് പിഴ ഈടാക്കിയിരിക്കുന്നത്. മൊത്തം പിഴത്തുക 3,000 കോടി വരും. ജിയോയില്‍ നിന്നും മറ്റു നെറ്റ്വര്‍ക്കുകളിലേക്കും തിരിച്ചുമുള്ള ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യാന്‍ ആവശ്യമായ ഇന്റര്‍കണക്ട് പോയിന്റുകള്‍ മറ്റു ടെലികോം കമ്പനികള്‍ നല്‍കുന്നില്ലെന്ന റിലയന്‍സ് ജിയോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജിയോവിലെ കോള്‍ഡ്രോപ്പുകള്‍
മറ്റു ടെലികോം കമ്പനികള്‍ തങ്ങളുടെ നെറ്റ്വര്‍ക്കുമായി സഹകരിക്കുന്നില്ലെന്ന് കാട്ടി ജിയോ കഴിഞ്ഞ രണ്ട് മാസമായി പരാതി ഉന്നയിച്ചിരുന്നു. ട്രായ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ടെലികോം മന്ത്രാലയത്തിനും ജിയോ പരാതി നല്‍കിയിരുന്നു. വേണ്ടത്ര ഇന്റര്കണക്ഷന് പോയിന്റുകള്‍ നല്കാത്തതിനാല് തങ്ങളുടെ നെറ്റ്വര്ക്കില് പ്രതിദിനം 52 കോടി കോള്‍ ഡ്രോപ്പുകള്‍ വരെ ഉണ്ടാകുന്നുവെന്നായിരുന്നു ജിയോയുടെ പരാതി.
ചെയ്തത് ഗുരുതര കുറ്റം
പൊതുജന താത്പര്യത്തിനും കമ്പനികള്‍ക്കിടയിലുള്ള മത്സര ബുദ്ധി ഇല്ലാതാക്കാനും ശ്രമിച്ചെന്നാരോപിച്ചാണ് പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്. ടെലികോം ആക്ട് പ്രകാരം ഉറപ്പാക്കേണ്ട സേവന ഗുണനിലവാരം പാലിച്ചില്ലെന്നും കമ്പനികള്‍ക്കെതിരെ ട്രായ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ജിയോ സൗജന്യമായി നല്കുന്ന വോയ്സ് കോളുകള്‍ തങ്ങളുടെ നെറ്റ്വര്ക്കുകളില് കണക്ട് ചെയ്യാനാവില്ലെന്ന നിലപാടാണ് ഈ കമ്പനികള്‍ സ്വീകരിച്ചത്. ഇത് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാവുന്നത്ര ഗുരുതരമായ കുറ്റമാണെന്നും ട്രായ് അയച്ച കത്തില്‍ പറയുന്നു.
കമ്പനികള്‍ ഇത്രയും പണമടയ്ക്കണം
21 സര്‍ക്കിളുകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഭാരതി എയര്‍ടെല്ലിന് ഓരോ സര്‍ക്കിളിലും 50 കോടി വീതം ആകെ 1,050 കോടിയാണ് പിഴ ചുമത്തിയത്. അതുപോലെതന്നെ 21 സര്ക്കിളുകളുളള വോഡഫോണിന് 1050 കോടിയും 19 സര്‍ക്കിളുകളിലുള്ള ഐഡിയ 950 കോടിയുമാണ് പിഴ അടയ്ക്കേണ്ടത്.
ടെലികോമില്‍ മത്സരം
ഡിസംബര്‍ വരെ അണ്‍ലിമിറ്റഡ് 4ജി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ആജീവനാന്ത സൗജന്യ കോളുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആകര്‍ഷക ഓഫറുകള്‍ക്കെതിരെ എതിര്‍പ്പുമായി എയര്‍ടെല്ലും, വൊഡാഫോണും ഐഡിയയുമെല്ലാം രംഗത്തെത്തിയിരുന്നു. ഇത് നിയമവിധേയമല്ലെന്ന ടെലികോം കമ്പനികളുടെ വാദം ട്രായ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
