റിലയന്‍സ് ജിയോയുടെ കേരളത്തിലെ വരിക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.
കൊച്ചി:റിലയന്‍സ് ജിയോയുടെ കേരളത്തിലെ വരിക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. രാജ്യത്ത് മൊത്തം 1.6 കോടി വരിക്കാരെയാണ് ആദ്യ ഒരു മാസം കൊണ്ട് ജിയോ നേടിയത്.
20 ലക്ഷം വരിക്കാര്‍
കേരളത്തില്‍ 20 ലക്ഷം വരിക്കാര്‍ എന്ന ലക്ഷ്യത്തിലേക്ക് റിലയന്‍സ് വേഗമെത്തിയേക്കും. ആദ്യ കുറച്ച് ദിവസങ്ങളില്‍ സിം ആക്ടിവേഷന് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ ബേസ്ഡ് സിം ആക്ടിവേഷന് നടപ്പിലാക്കിയതോടെ വരിക്കാര്‍ വര്‍ധിച്ചു.
ദിവസവും ലക്ഷക്കണക്കിന് വരിക്കാര്‍
ഇപ്പോള്‍ രാജ്യത്ത് പ്രതിദിനം 6 ലക്ഷം മുതല്‍ 11 ലക്ഷം വരെ പുതിയ വരിക്കാര്‍ ചേരുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സൗജന്യ വോയ്സ് കോള്‍ ട്രായി അംഗീകരിച്ചത് റിലയന്‍സിന് നേട്ടമായി.
ഡിസംബര്‍ വരെ അണ്‍ലിമിറ്റഡ്
ജിയോയില്‍ ഡിസംബര്‍ 31 വരെയാണ് കോള്‍, ഡാറ്റ, എസ്എംഎസ് സൗജന്യങ്ങള്‍ ലഭിക്കുകയുള്ളൂ. അതിന് ശേഷം ചേരുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കുകള്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. വീണ്ടും സൗജന്യ കോള്‍ ആനുകൂല്യം നല്കിയാല് ടെലികോം കമ്പനികള്‍ പ്രതിസന്ധിയിലാകും.
ജിയോ കോള്‍ ഡ്രോപിന് പിഴ
കഴിഞ്ഞ ദിവസം ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ എന്നീ മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ വരെ അണ്‍ലിമിറ്റഡ് 4ജി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ആജീവനാന്ത സൗജന്യ കോളുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആകര്‍ഷക ഓഫറുകള്‍ക്കെതിരെ എതിര്‍പ്പുമായി എയര്‍ടെല്ലും, വൊഡാഫോണും ഐഡിയയുമെല്ലാം രംഗത്തെത്തിയിരുന്നു. ഇത് നിയമവിധേയമല്ലെന്ന ടെലികോം കമ്പനികളുടെ വാദം ട്രായ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
