സ്രോതസ്സില്‍ നിന്നുള്ള നികുതി (ടിഡിഎസ്) സംബന്ധിച്ച് ശമ്പളക്കാരായ ആദായനികുതി ദായകര്‍ക്ക് ഇനി എസ്എംഎസ് അലര്‍ട് ലഭിക്കും.
ന്യൂഡല്‍ഹി: സ്രോതസ്സില്‍ നിന്നുള്ള നികുതി (ടിഡിഎസ്) സംബന്ധിച്ച് ശമ്പളക്കാരായ ആദായനികുതി ദായകര്‍ക്ക് ഇനി എസ്എംഎസ് അലര്‍ട് ലഭിക്കും. മൂന്നു മാസത്തിലൊരിക്കലാണ് എസ്എംഎസ് ലഭിക്കുക
2.5 കോടി നികുതിദായകര്‍ക്കാണ് പുതിയ സംവിധാനം പ്രയോജനപ്പെടുക.
എസ്എംഎസ് മൂന്ന് മാസത്തിലൊരിക്കല്‍
മൂന്നു മാസത്തിലൊരിക്കലാണ് എസ്എംഎസ് ലഭിക്കുക. വൈകാതെ എല്ലാ മാസവും എസ്എംഎസ് ലഭിക്കാനുള്ള സംവിധാനം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഏര്‍പ്പെടുത്തും.
ടിഡിഎസ് അറിയാം
നിയമക്കുരുക്കളില്‍ പെടുന്നതും ഒന്നിലധികം തവണ നികുതിയടക്കേണ്ടിവരുന്നതും ശമ്പളക്കാര്‍ക്ക് താങ്ങാനാവാതെ വരുമെന്നും നികുതി ഈടാക്കല്‍ കൃത്യമായി അറിഞ്ഞിരിക്കാന്‍ പുതിയ സംവിധാനം സഹായകമാവുമെന്നും പദ്ധതിക്ക് തുടക്കം കുറിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പരാതി പരിഹരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
ടിഡിഎസിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച പരാതി പരിഹാരത്തിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കാനും അദ്ദേഹം പ്രത്യക്ഷ നികുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. പുതിയ സംവിധാനമുപയോഗിച്ച് നികുതി വിവരങ്ങള്‍ ശമ്പളരേഖയുമായി ഒത്തുനോക്കാന്‍ കഴിയും.
പദ്ധതി രണ്ട് ഘട്ടമായി
രാജ്യത്തെ രണ്ടര കോടി നികുതിദായകര്‍ക്കാണ് പുതിയ സംവിധാനം ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. അടുത്ത പടിയായി ശമ്പള ഇതര വിഭാഗക്കാരായ നാലരക്കോടി നികുതി ദായകരിലേക്കും എസ്എംഎസ് സംവിധാനമെത്തിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
