ബിസിനസ് ലോകത്തെ ഞെട്ടിക്കുന്ന തീരുമാനവുമായി ടാറ്റ ഗ്രൂപ്പ്. നിലവിലെ ചെയര്മാന് സിറസ് മിസ്ട്രിയെ ചെയര്മാന് സ്ഥാനത്തു നിന്ന് മാറ്റി.
ന്യൂഡല്‍ഹി: ബിസിനസ് ലോകത്തെ ഞെട്ടിക്കുന്ന തീരുമാനവുമായി ടാറ്റ ഗ്രൂപ്പ്. നിലവിലെ ചെയര്മാന് സിറസ് മിസ്ട്രിയെ ചെയര്മാന് സ്ഥാനത്തു നിന്ന് മാറ്റി. രത്തന്‍ ടാറ്റ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് സ്ഥാനമേല്‍ക്കും.
100 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ടാറ്റ ബിസിനസ് രംഗത്തെ ഭീമന്മാരാണ്. കമ്പനിയുടെ തലപ്പത്ത പൊടുന്നനെയുണ്ടായ മാറ്റം ബിസിനസ് രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
പുതിയ ചെയര്മാന് നാല് മാസത്തിനകം
പുതിയ മേധാവിയെ കണ്ടെത്താനായി രത്തന്‍ ടാറ്റ, റോനെന്‍ സെന്‍, വേണു ശ്രീനിവാസന്, അമിത് ചന്ദ്ര തുടങ്ങിയവരെ ഉള്‍പ്പെടുത്തിയെ സെലക്ഷന് പാനലിനും രൂപം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച നടന്ന കമ്പനി ബോര്‍ഡ് മീറ്റിംഗിലായിരുന്നു പുതിയ തീരുമാനം.പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും.
വിറ്റുവരവില്‍ കുറവ്
ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ ടാറ്റയുടെ വിറ്റുവരവ് 2014-15ലെ 108 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 103 ബില്ല്യണ്‍ ഡോളറായി കുറഞ്ഞിരുന്നു.
ചെയര്മാന് സിറസ് മിസ്ട്രി
ടാറ്റാ സണ്‍സ് ചെയര്‍മാനായി 2012ലാണ് സിറസ് പി മിസ്ട്രി നിയമിതനായത്. രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലിക ചെയര്‍മാനായി മിസ്ട്രി ചുമതലയേല്‍ക്കുകയും പിന്നീട് ചെയര്‍മാനായി ബോര്‍ഡ് യോഗം നിയമിക്കുകയുമായിരുന്നു.
ടാറ്റ കുടുംബാംഗമല്ലാത്ത രണ്ടാമന്
ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ പുല്ലാഞ്ചി മിസ്ട്രിയുടെ മകനാണ് സിറസ് മിസ്ട്രി. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനാകുന്ന ടാറ്റ കുടുംബാംഗമല്ലാത്ത രണ്ടാമത്തെ വ്യക്തി കൂടിയാണ് സിറസ്. ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനമേറ്റതോടെ പുതിയ നേതൃനിരയ്ക്ക് അദ്ദേഹം രൂപം കൊടുക്കുകയും ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
