ലോകത്ത് ബിസിനസിന് അനുയോജ്യമായ രാജ്യം ന്യൂസിലാന്ഡാണെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്.
ബിസിനസ് ചെയ്യണമെങ്കില്‍ ന്യൂസിലാന്‍ഡില്‍ ചെയ്യണം.ലോകത്ത് ബിസിനസിന് അനുയോജ്യമായ രാജ്യം ന്യൂസിലാന്ഡാണെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്.
'ഡൂയിംഗ് ബിസിനസ് 2017' എന്ന പേരില്‍ ലോകബാങ്ക് അവതരിപ്പിച്ച 190 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ന്യൂസിലാന്‍ഡ്. ഇന്ത്യയുടെ സ്ഥാനം 130ലാണ്.
മാനദണ്ഡം ഇവയെല്ലാം
ബിസിനസാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, അനുമതി, വൈദ്യുതി സൗകര്യം, രജിസ്ട്രേഷന്,വായ്പകള്‍, നികുതി എന്നിങ്ങനെ സംരംഭങ്ങള്ക്കനുയോജ്യമായ പത്ത് കാര്യങ്ങള്‍ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ബിസിനസ് തുടങ്ങാന്‍ അര ദിവസം
ന്യൂസിലാന്‍ഡില്‍ ബിസിനസാരംഭിക്കാന് അര ദിവസം മാത്രം മതി. ഇന്ത്യയില്‍ 26 ദിവസമാണ് ആവശ്യം. ന്യൂസിലാന്‍ഡ് കഴിഞ്ഞ വര്‍ഷവും ഒന്നാം സ്ഥാനത്തായിരുന്നു.
ആദ്യ പത്ത് സ്ഥാനങ്ങളില്‍
21 ദിവസമാണ് രാജ്യാന്തര ശരാശരി. സിംഗപ്പൂരാണ് രണ്ടാം സ്ഥാനത്ത്. 2.5 ദിവസമാണ് സിംഗപ്പൂരില്‍ ബിസിനസാരംഭിക്കാന് വേണ്ടി വരുന്നത്. ഡെന്മാര്ക്കാണ് മൂന്നാം സ്ഥാനത്ത്. ഹോങ്കോംഗാണ് നാലാമത്. ദക്ഷിണകൊറിയ, നോര്‍വേ, യുകെ,യുഎസ്,സ്വീഡന്, മാസിഡോണിയ എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകില്‍. സൊമാലിയയാണ് ഏറ്റവും അവസാനം.
നില മെച്ചപ്പെടുത്തി പാകിസ്ഥാന്
ചൈന 78-ാം സ്ഥാനത്താണ്. ഭൂട്ടാന് (73), നേപ്പാള്‍ (107) ശ്രീലങ്ക (110) എന്നീ അയല്‍രാജ്യങ്ങളും ഇന്ത്യയെ മറികടന്നു. പാകിസ്ഥാന് നില വളരെ മെച്ചപ്പെടുത്തി ഇപ്പോള്‍ 144ാം സ്ഥാനത്താണ്. ഏറ്റവും വലിയ പുരോഗതി കാണിച്ച ആദ്യത്തെ 10 രാജ്യങ്ങളില്‍ പാകിസ്ഥാനുമുണ്ട്. ബംഗ്ലാദേശാണ് 176ല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
