ഉത്സവസീസണ്‍: ബാങ്കുകള്‍ നിരക്ക് കുറച്ചു ഭവന,വാഹന ലോണുകള്‍ക്ക് നിരക്കിളവ്

എസ്ബിഐയും ഐസിഐസിഐയും പലിശ നിരക്കുകളില്‍ യഥാക്രമം 0.15%, 0,10% എന്നിങ്ങനെ കുറവ് വരുത്തി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ട് പ്രധാന ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു. എസ്ബിഐയും ഐസിഐസിഐ ബാങ്കുമാണ് പലിശ നിരക്കുകളില്‍ യഥാക്രമം 0.15%, 0,10% എന്നിങ്ങനെ കുറവ് വരുത്തിയത്.

കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ ബാങ്കും നിരക്കില്‍ 0.05% കുറവ് വരുത്തിയിരുന്നു. എസ്ബിഐയിലും ഐസിഐസിഐ ബാങ്കിലും നവംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

ഉത്സവസീസണ്‍: ഭവന,വാഹന ലോണുകള്‍ക്ക് നിരക്കിളവ്

ഉത്സവ സീസണ്‍ മുന്‍പില്‍ കണ്ടാണ് ബാങ്കുകള്‍ നിരക്കുകളില്‍ മാറ്റം വരുത്തിയത്. എംസിഎല്‍ആര്‍ ( മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടിംഗ് ബേസ്ഡ് ലെന്റിംഗ് റേറ്റ്) എസ്ബിഐയില്‍ 8.90 ശതമാനവും, ഐസിഐസിഐയില്‍ 8.95 ശതമാനവുമാകും.

ഭവനവായ്പയും വാഹന വായ്പയുമടക്കം എല്ലാ ലോണുകളും എംസിഎല്‍ആറുമായി ബന്ധപ്പെട്ടിട്ടാണുള്ളത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് ഈ നടപടി നേട്ടമാകും. ഈ മാസം ആദ്യത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 6.25 ശതമാനമാക്കിയിരുന്നു. രാജ്യത്ത് പണവിനിമയം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്.

<strong>കുടുംബത്തിനും വേണ്ടേ ഒരു അക്കൗണ്ട് </strong>കുടുംബത്തിനും വേണ്ടേ ഒരു അക്കൗണ്ട്

English summary

Festive push: Home, auto loan gets cheaper

State Bank of India (SBI) and ICICI Bank – the two large banks of the country - decided to reduce its lending rates across various tenures to push loan growth amid the festive season.
Story first published: Saturday, October 29, 2016, 12:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X