ദീപാവലിയുടെ ആദ്യ ദിവസം 30,000 വാഹനങ്ങള്‍ വില്പന നടത്തിയതായി മാരുതി അറിയിച്ചു.
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതിക്ക് വില്പനയില് റെക്കോര്‍ഡ്. ദീപാവലിയുടെ ആദ്യ ദിവസം 30,000 വാഹനങ്ങള്‍ വില്പന നടത്തിയതായി മാരുതി അറിയിച്ചു.
ഒരു മാസം കൊണ്ട് മറ്റ് കാര്‍ നിര്‍മാതാക്കള്‍ക്ക് കഴിയാത്ത നേട്ടമാണ് മാരുതി ധന്തേരസിന് നേടിയത്. ഉത്തരേന്ത്യക്കാരുടെ വിശ്വാസമനുസരിച്ച് പുതിയ സാധനങ്ങള്‍ വാങ്ങുന്നതിന് അനുയോജ്യമായ ദിവസമായാണ് ധന്തേരസ്. ഉത്സവകാലത്തോടനുബന്ധിച്ച് മാരുതി അവതരിപ്പിച്ച ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളും വില്പനയില് വലിയ പങ്ക് വഹിച്ചു.

വിറ്റാര ബ്രസ, ബലേനോ എന്നീ മോഡലുകളാണ് ഏറ്റവും അധികം വില്പന നടന്നത്. ഇവയുടെ ബുക്കിംഗില്‍ അനുഭവപ്പെട്ട തിരക്കിനെത്തുടര്‍ന്ന് കാറുകളുടെ വെയ്റ്റിംഗ് പിരിയഡ് വര്‍ധിപ്പിച്ചിരുന്നു.
ഹ്യൂണ്ടായിക്കും ധന്തേരസിന് നല്ല വ്യാപാരമാണ് നടന്നത്. 15,153 ഹ്യൂണ്ടായി കാറുകള്‍ വിറ്റതായി കമ്പനി അറിയിച്ചു. രാജ്യത്ത് വില്‍ക്കുന്ന ആദ്യത്തെ പത്ത് കാറുകളില്‍ ആറെണ്ണം മാരുതിയുടെ മോഡലുകളാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ (സിയാം) റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
