നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും ഫ്ളൈറ്റുകള്‍ വര്‍ധിച്ചു.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും ഫ്ളൈറ്റുകള്‍ വര്‍ധിച്ചു. പ്രതിവാര ഫ്ളൈറ്റുകളുടെ
എണ്ണം 1142ല്‍നിന്നും 1280 ആയാണ് വര്‍ധിച്ചത്. ഡിസംബര്‍, ജനുവരി മാസങ്ങളിലെ യാത്രക്കാരുടെയും ടൂറിസ്റ്റ് സീസണും കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചത്. ക്രിസ്മസ്, ന്യൂ ഇയര്‍ കാലത്ത് യാത്രക്കാരുടെ തിരക്ക് കൂടാറുണ്ട്.
ആഭ്യന്തരതലത്തില്‍ എയര്‍ വേഗാസും ഇന്‍ഡിഗോയും എയര്‍ ഏഷ്യയും സര്‍വീസുകള്‍ വര്‍ധിപ്പിച്ചു. അന്താരാഷ്ട്രതലത്തില്‍ കുവൈറ്റ് എയര്‍വേസും മലിന്‍ഡോ എയറും സൗദി അറേബ്യന്‍ എയര്‍ലൈന്‍സും സര്‍വീസുകള്‍ വര്‍ധിപ്പിച്ചു.

ആഴ്ചയില്‍ 14 സര്‍വീസുകളുണ്ടായിരുന്ന കുവൈറ്റ് എയര്‍വേസ് 24 സര്‍വീസുകളാക്കി. കൊച്ചി-കുവൈറ്റ് സെക്ടറിലാണ് എല്ലാ സര്‍വീസുകളും. മലിന്‍ഡോയുടെ സര്‍വീസുകള്‍ 24 എണ്ണമായി. എല്ലാ ഫ്ളൈറ്റുകളും കൊച്ചി-കോലാലംപുര്‍ സെക്ടറുകളിലാണ്. ആഭ്യന്തര സെക്ടറില്‍ എയര്‍ ഏഷ്യ സര്‍വീസ് 28ല്‍നിന്നും 70 ആക്കി വര്‍ധിപ്പിച്ചു. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ഫ്ളൈറ്റുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്.
ഇന്‍ഡിഗോ 210 സര്‍വീസുകള്‍ 224 ആയി വര്‍ധിപ്പിച്ചു. എയര്‍ പെഗാസസ് 14 ഫ്ളൈറ്റുകള്‍ 28 ആക്കി.സൗദി എയര്‍ലൈന്‍സ് കൊച്ചി-ജിദ്ദ സെക്ടറിലെ ഫ്ളൈറ്റുകളുടെ എണ്ണം 28ല്‍നിന്ന് 32 ആക്കി ഉയര്‍ത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
