ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രീന്‍ ടീ വരുന്നു

ആയുര്‍വേദ ഗുണങ്ങളുള്ള ഗ്രീന്‍ ടീയുമായാണ് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഇനി വിപണിയിലെത്തുന്നത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുവഹാട്ടി: പതഞ്ജലിയില്‍ നിന്നും പുതിയ ഉല്‍പന്നം. ആയുര്‍വേദ ഗുണങ്ങളുള്ള ഗ്രീന്‍ ടീയുമായാണ് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഇനി വിപണിയിലെത്തുന്നത്.

1300 കോടിയാണ് ആസാമില്‍ ഇതിനായി പതഞ്ജലി മുടക്കുക. ചെറുകിട തേയില കര്‍ഷകരോടും നിര്‍മാതാക്കളോടും ചേര്‍ന്നാണ് തേയില നിര്‍മിക്കുക. സോനിറ്റ്പൂര്‍ ജില്ലയിലെ ബലിപാറയില്‍ തുടങ്ങുന്ന പതഞ്ജലി ഹെര്‍ബല്‍ ആന്‍ഡ് മേഗ ഫുഡ്സ് പാര്‍ക്കിനോടന് അനുബന്ധിച്ചാണ് നിക്ഷേപം നടത്തുന്നത്.

ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രീന്‍ ടീ വരുന്നു

പുതിയ സംരഭം 5,000 നേരിട്ടുള്ള തൊഴിലവസരങ്ങളും ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്ക് പരോക്ഷ സഹായവും നല്‍കുമെന്ന് രാംദേവ് പറഞ്ഞു. പദ്ധതിയില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ ലാഭവും അസമിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും എല്ലാ ജില്ലകളിലും സ്‌കൂളുകളും പരിശീലന കേന്ദ്രങ്ങളും തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ക്കില്‍ നിന്നും 20,000 കോടി രൂപയുടെ വാര്‍ഷിക ഉല്‍പ്പാദനമാണ് ലക്ഷ്യം വയ്ക്കുന്നത്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, പോഷകാഹാരങ്ങള്‍, അടുക്കള ആവശ്യ സാധനങ്ങള്‍ തുടങ്ങിയവയായിരിക്കും പാര്‍ക്കില്‍ നിര്‍മിക്കുകയെന്ന് രാംദേവ് വ്യക്തമാക്കി.

<strong>പരാതികളില്‍ മുന്നില്‍ പതഞ്ജലി, പെപ്‌സിയും പിസാഹട്ടും പട്ടികയില്‍</strong>പരാതികളില്‍ മുന്നില്‍ പതഞ്ജലി, പെപ്‌സിയും പിസാഹട്ടും പട്ടികയില്‍

English summary

Patanjali to make green tea popular

Patanjali Ayurved Limited (PAL) taking up research work to find out the health benefits of green tea.
Story first published: Tuesday, November 8, 2016, 12:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X