മിസ്ട്രിക്ക് പകരം ഇഷാത് ഹുസൈന്‍ ടിസിഎസിന്റെ ചെയര്‍മാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ( ടിസിഎസ്)ന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇഷാത് ഹുസൈന്‍. താത്കാലികമായാണ് ഇഷാത് ഹുസൈന്‍ നിയമിക്കപ്പെട്ടത്.

 

കമ്പനിയുടെ ഫിനാന്‍സ് ഡയറക്ടറും ടാറ്റ സ്റ്റീലിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഇഷാത് ഹുസൈന്‍.

മിസ്ട്രിക്ക് പകരം ഇഷാത് ഹുസൈന്‍ ടിസിഎസിന്റെ ചെയര്‍മാന്‍

ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സിറസ് മിസ്ട്രിയെ പുറത്താക്കിയ ശേഷം നാലു മാസത്തേക്ക് ഇടക്കാല ചെയര്‍മാനായി മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ നിയമിച്ചിരുന്നു. നാല് മാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുമെന്നാണ് രത്തന്‍ ടാറ്റ അറിയിച്ചിരുന്നത്. പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള ദൗത്യം ടാറ്റ സണ്‍സ് ഏറ്റെടുക്കുകയും ഹുസൈനെ ഇടക്കാല ചെയര്‍മാന്‍ സ്ഥാനത്തേക്കു നിയോഗിക്കുകയും ചെയ്തു. ടാറ്റ ഗ്രൂപ്പിന്റെ മുഖ്യ കമ്പനികളുടെ നിയന്ത്രണം കൈയടക്കാന്‍ സൈറസ് ശ്രമിച്ചു എന്നതാണ് സൈറസിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ കാരണമെന്നാണ് മാതൃകാ കമ്പനിയായ ടാറ്റ സണ്‍സ് ഉയര്‍ത്തിയ പ്രധാന ആരോപണം.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയ വ്യക്തിയെ നിയോഗിക്കാന്‍ ടാറ്റ ഗ്രൂപ്പ് തീരുമാനിക്കും വരെ ഹുസൈന്‍ ടിസിഎസ് ചെയര്‍മാന്‍ സ്ഥാനത്തു തുടരുന്നതായിരിക്കും എന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു.

മിസ്ട്രിയെ നീക്കിയ ശേഷം മോഡിയ്ക്ക് കത്തെഴുതി രത്തന്‍ ടാറ്റ

English summary

Ishaat Hussain named interim chairman of TCS

Ousted Tata Sons chairman Cyrus Mistry on Thursday was also removed as the chairman of Tata Consultancy Services (TCS), with immediate effect and has been replaced by Ishaat Hussain as the chairman of the Board of Directors of the company.
Story first published: Friday, November 11, 2016, 15:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X