വെള്ളിയാഴ്ച രാത്രി മുതല്‍ പഴയ നോട്ടുകള്‍ സ്വീകരിക്കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: വെള്ളിയാഴ്ച രാത്രി മുതല്‍ പഴയ നോട്ടുകള്‍ രാജ്യത്ത് സ്വീകരിക്കില്ല . 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ നല്‍കിയ ഇളവുകളാണ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുക.

 

ആശുപത്രി, റെയില്‍വേ സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കാനുള്ള സമയമാണ് വെള്ളിയാഴ്ച അര്‍ധരാത്രി അവസാനിക്കുന്നത്.

വെള്ളിയാഴ്ച രാത്രി മുതല്‍ പഴയ നോട്ടുകള്‍ സ്വീകരിക്കില്ല

ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ച റെയ്ഡ് ഇന്നും തുടരും. ജ്വല്ലറികള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു റെയ്ഡ്. ഇന്നലെ രാജ്യത്തെ പ്രധാനനഗരങ്ങളില്‍ മാത്രമായിരുന്നു റെയ്ഡ്. ഇന്ന് ഇത് വ്യാപിപ്പിക്കും.

ബാങ്കുകളില്‍ ഇന്നും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പിനൊപ്പം പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ 4000 രൂപ വരെയുള്ള നോട്ടുകള്‍ മാറ്റി വാങ്ങാം. ചെക്ക് വഴി പതിനായിരം രൂപയും മാറ്റിയെടുക്കാം. അതേസമയം എത്ര വലിയ തുകയും അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാകില്ല.

പിങ്ക് കളര്‍, ഗാന്ധിച്ചിത്രം; പുത്തന്‍ 2000 രൂപ നോട്ടിനെക്കുറിച്ചറിയേണ്ടതെല്ലാം

English summary

Old notes can be used for paying power bills, tax till friday

Giving some more relief to common man, the Centre today said old Rs 500 and Rs 1,000 notes can be used to pay utility bills, taxes, penalty and fees to central and state governments till midnight of November 11.
Story first published: Friday, November 11, 2016, 10:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X