വാട്ടര്‍ അതോറിറ്റിയും ബിഎസ്എന്‍എല്ലും പഴയ നോട്ടുകള്‍ സ്വീകരിക്കും.
കൊച്ചി: പെട്രോള്‍ പമ്പുകളും ആശുപത്രികളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കൊപ്പം വാട്ടര്‍ അതോറിറ്റിയും ബിഎസ്എന്‍എല്ലും പഴയ നോട്ടുകള്‍ സ്വീകരിക്കും. രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപാ കറന്‍സികള്‍ നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അവസരം വെള്ളിയാഴ്ച അവസാനിക്കും.
കറന്‍സി നോട്ടുകളുടെ ക്ഷാമം കണക്കിലെടുത്ത് വാട്ടര്ബില് അടയ്ക്കാനുള്ള തീയ്യതി ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്. ജലവിഭവ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വരെ മാത്രമേ ബാങ്കുകളൊഴികെയുള്ള സ്ഥാപനങ്ങളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുകയുള്ളൂ. ഇതിന് ശേഷം കൈവശമുള്ള നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാന്‍ സാധിക്കും.

ഇന്ന് വൈകുന്നേരം വരെ വാട്ടര്‍ അതോരിറ്റി കൗണ്ടറുകളില്‍ പഴയ 500, 1000 നോട്ടുകളും സ്വീകരിക്കും. രാജ്യത്തെ എല്ലാ ബിഎസ്എന്‍എല്‍ ഓഫീസുകളിലും ഇന്ന് പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്. എടിഎം വഴി ഇപ്പോള്‍ പ്രതിദിനം 2000 രൂപയാണ് പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക.
എടിഎം കൗണ്ടറുകള്‍ തുറന്നെങ്കിലും പണലഭ്യത എല്ലാത്തിലും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്ക് ബാങ്കു വഴി പ്രതിദിനം 4000 രൂപ മാത്രമാണ് മാറ്റി നല്‍കുന്നത്. എന്നാല്‍ അക്കൗണ്ടിലേക്ക് എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. ബാങ്കുകളുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും പണം സ്വീകരിക്കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
