അസാധുവാക്കിയ 1000 രൂപ, 500 രൂപ നോട്ടുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെ ഉപയോഗിക്കാം.
അസാധുവാക്കിയ 1000 രൂപ, 500 രൂപ നോട്ടുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെ ഉപയോഗിക്കാം.നേരത്തെ വെള്ളിയാഴ്ച രാത്രി വരെ മാത്രമേ പഴയ നോട്ടുകളുടെ ഇടപാടുകള്‍ അനുവദിച്ചിരുന്നുള്ളൂ.
നോട്ടുകളുടെ ദൗര്‍ലഭ്യമാണ് ഈ തീരുമാനത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം എടിഎമ്മുകള്‍ തുറന്നെങ്കിലും പണം പെട്ടെന്നു തീര്‍ന്നു. ചില ബാങ്കുകളുടെ എടിഎമ്മുകള്‍ തുറന്നതേയില്ല. റദ്ദാക്കിയതിനു പകരം കറന്‍സി എത്തിക്കുന്നതിനു കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് ഉണ്ടാക്കിയ ക്രമീകരണം വിജയകരമായില്ല.
പഴയ നോട്ട് ഉപയോഗിക്കാം
ഗവണ്മെന്റ് ആശുപത്രികള്‍, ഫാര്‍മസികള്‍, റെയില്‍വേ ടിക്കറ്റ് , സര്‍ക്കാര്‍ ബസുകള്‍, വിമാനടിക്കറ്റ്, മെട്രോ റെയില്‍, ഹൈവേകളിലെയും റോഡുകളിലെയും ടോള്‍, റെയില്‍വേയിലെ ഭക്ഷണം, വൈദ്യുതിബില്‍, വെള്ളക്കരം, പാചകവാതക സിലിന്‍ഡര്‍, ഗവണ്മെന്റ് മില്‍ക്ക് ബൂത്ത്, ശ്മശാനങ്ങള്‍, കോടതി ഫീസ്, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നികുതികള്‍, പിഴകള്‍, ഫീസ്, ചാര്‍ജ് എന്നിവ അടയ്ക്കല്‍. കോഓപ്പറേറ്റീവ് സ്റ്റോറുകളിലെ ഇടപാടുകള്‍ എന്നിവയ്ക്ക പഴയ നോട്ട് ഉപയോഗിക്കാം.
9027 കോടി കറന്‍സി നോട്ടുകള്‍
മാര്‍ച്ചിലെ കണക്കനുസരിച്ച് 9027 കോടി കറന്‍സി നോട്ടുകളാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ളത്. 2200 കോടിയില്‍ പരം നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ അതിനുതക്ക മൂല്യത്തിനുള്ള നോട്ടുകള്‍ അച്ചടിച്ച് എത്തിച്ചില്ല.
500 രൂപ നോട്ടുകളില്ല
ഇപ്പോഴും മിക്ക സ്ഥലങ്ങളിലും രണ്ടായിരം രൂപയുടെ കറന്‍സിയേ ലഭിച്ചിട്ടുള്ളൂ. 500 രൂപയുടേത് പലയിടത്തും എത്തിയിട്ടില്ല. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ 500 രൂപ എത്തിച്ചിട്ടുണ്ടെന്നു ഗവണ്മെന്റ് പറഞ്ഞെങ്കിലും അവിടെയും ബാങ്കുകളിലോ എടിഎമ്മുകളിലോ ഈ കറന്‍സി ലഭിക്കുന്നില്ല. രണ്ടു മൂന്നു ദിവസത്തിനകം പുതിയ കറന്‍സി എല്ലായിടത്തും എത്തിക്കുമെന്നാണു കേന്ദ്ര ധനമന്ത്രാലയം പറയുന്നത്.
ഒരു ഐഡി ഉപയോഗിച്ച് നോട്ടുമാറ്റല്‍ ഒരിക്കല്‍ മാത്രം
ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു തവണ മാത്രമേ 4000 രൂപയുടെ പഴയ കറന്‍സി മാറ്റി വാങ്ങാനാവൂ. കൂടുതല്‍ കറന്‍സി ഉണ്ടെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കണം. പിന്നീട് പണം പിന്‍വലിക്കാം. ഒരേ ഐഡി ഉപയോഗിച്ചു പല ദിവസം 4000 രൂപ വീതം പഴയ കറന്‍സി മാറ്റിവാങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് ആര്‍ബിഐയാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.
ദേശീയപാതകളില്‍ 14 വരെ ടോള്‍ വേണ്ട
തിങ്കള്‍ അര്‍ധരാത്രി വരെ ദേശീയപാതകളില്‍ ടോള്‍ പിരിവ് നിര്‍ത്തി. ഇന്നലെ അര്‍ധരാത്രി വരെ നിര്ത്തിവച്ചിരുന്നതാണു നീട്ടിയത്.
ബാങ്കുകള്‍ ഇന്നും നാളെയും
രാജ്യത്തെ ബാങ്കുകള്‍ രണ്ടാംശനിയാഴ്ചയും ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും. കറന്‍സി കൈമാറ്റവും നിക്ഷേപവും പിന്‍വലിക്കലും നടത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
