നോട്ട് ക്ഷാമം രൂക്ഷമായതോടെ സൈ്വപിംഗ് മഷീനുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു.
നോട്ടില്ലാത്തതുകൊണ്ട് കടകളില്‍ ആള്‍ക്കാരില്ലെങ്കിലും ചില കടകളില്‍ ഇപ്പോഴാണ് തിരക്ക് രൂക്ഷമാകുന്നത്. കാര്‍ഡുകള്‍ സ്വീകരിക്കുന്ന കടകളിലാണ് ഇപ്പോഴത്തെ തിരക്ക്. നോട്ട് ക്ഷാമം രൂക്ഷമായതോടെ സൈ്വപിംഗ് മഷീനുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു. പിഒഎസ് മഷീനുകള്ക്കായുള്ള അപേക്ഷകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം വന്‍ വര്‍ധനയാണുണ്ടായത്.
ഡിമാന്‍ഡ് വര്‍ധിച്ചതോടെ പുതിയ മഷീനുകള്‍ക്ക് ഓര്‍ഡര്‍ നല്കി കാത്തിരിക്കുകയാണ് ബാങ്കുകള്‍. ചെറുകിട കടകള്‍ മുതല്‍ വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ വരെ മഷീനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ക്കൊക്കെ മഷീന്
പിഒഎസ് മഷീന് വേണ്ടി അപേക്ഷിക്കുന്ന വ്യക്തികള്‍ക്ക് ബാങ്കില്‍ കറന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം.റിസര്‍വ് ബാങ്ക് നിബന്ധനകളുണ്ടെങ്കിലും വിവിധ ബാങ്കുകള്‍ വ്യത്യസ്ത നിരക്കുകളാണു മെഷീനുകള്‍ക്ക് ഈടാക്കുന്നത്.
സ്വകാര്യ ബാങ്കുകളില്‍ വാടക
ലാന്‍ഡ്ലൈന്‍, വയര്‍ലെസ്, ഡെസ്ക്ടോപ്, ജിപിആര്‍എസ് പോര്‍ട്ടബിള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മഷീനുകളാണുള്ളത്. ലാന്‍ഡ്ലൈന്‍ മഷീനുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാസവാടക ഈടാക്കുന്നില്ല. കാനറ ബാങ്ക് 600 രൂപയാണ് പ്രതിമാസം ഈടാക്കുന്നത്.
നികുതിവെട്ടിപ്പ് തടയും
എല്ലാ ഇടപാടുകളും മഷീനില് രേഖപ്പെടുത്തുന്നതോടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് നികുതി വെട്ടിക്കാന്‍ സാധിക്കില്ല.അതുകൊണ്ടുതന്നെ സര്‍ക്കാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പിഒഎസ് മഷീനുകള്‍ക്ക് അപേക്ഷ നല്കിയാല് ഒരാഴ്ചയ്ക്കകം മഷീനുകള്‍ സ്ഥാപിക്കും.
മെഡിക്കല്‍ കോളേജിലും സൈ്വപിംഗ് മഷീന്
1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ നോട്ട് ക്ഷാമം രൂക്ഷമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മുതല്‍ പിഒഎസ് മെഷീന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
