സ്വര്‍ണ്ണ വില ബുധനാഴ്ച്ചകുറഞ്ഞു. പവന് 120രൂപ കുറഞ്ഞ് 21360 ആയി.
മൂന്നു വര്‍ഷത്തെ ഏറ്റവും വലിയ തിരിച്ചടികളിലൂടെയാണ് സ്വര്‍ണവിപണി കടന്നു പോകുന്നത്. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞ് 21360ലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വിലയാണിത്. അടിസ്ഥാന നിരക്കുകളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മാറ്റം വരുത്താനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിപണിയെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നത്

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ കാലാവസ്ഥയും പൊതുവെയുള്ള അനുകൂല സാമ്പത്തിക സാഹചര്യങ്ങളും നിരക്കില്‍ വര്‍ധനവുണ്ടാക്കുമെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകള്‍ പലപ്പോഴും സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കുന്നത്.
പലിശനിരക്കില്‍ വര്‍ധനവുണ്ടായാല്‍ ആളുകള്‍ കൂടുതല്‍ സുരക്ഷിതമായ സര്‍ക്കാര്‍ കടപ്പത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും നിക്ഷേപം വഴിതിരിച്ചുവിടും. നിര്‍ണായകമായ ഈ തീരുമാനം ഡിസംബര്‍ മാസം മധ്യത്തോടെയുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ആളുകള്‍ സ്വര്‍ണം വിറ്റൊഴിക്കാനും വാങ്ങികൂട്ടുന്നത് ഒഴിവാക്കാനും തുടങ്ങിയത് വിപണിയെ പ്രതികൂലമായി ബാധിച്ചു.
ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടിക്കുറച്ചതും ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ നടപടികളും ഡോളറിന്റെ കരുത്തു കൂട്ടുന്നതിന് സഹായകമായിയെന്നതാണ് യാഥാര്‍ത്ഥ്യം. ഡോളറിന്റെ വില ഉയരുന്നതോടെ സ്വര്‍ണത്തിനോടുള്ള ഡിമാന്റും കുറയുമെന്നതാണ് വില തകരാനുള്ള മറ്റൊരു കാരണം.
ചൈനയുടെ കൈവശമുള്ള കരുതല്‍ സ്വര്‍ണം പതുക്കെ വിപണിയിലേക്ക് ഒഴുക്കി തുടങ്ങിയതും വിലയെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ടുണ്ട്.യൂറോപ്യന്‍ യൂനിയനെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അലട്ടി കൊണ്ടിരിക്കുന്ന പ്രശ്നമാണ് ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി. ഏത് നിമിഷവും അത് യൂറോപ്പിനെ ആകെ ബാധിക്കാവുന്ന രീതിയിലുള്ള വന്‍ സാമ്പത്തിക പ്രശ്നമായി മാറാനിടയുണ്ട്. ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടി കാണുന്ന പല യൂറോപ്യന്‍ നിക്ഷേപകരും കൈയിലുള്ള സ്വര്‍ണത്തെ പതുക്കെ ഒഴിവാക്കണമെന്ന് ചിന്തിക്കുന്നവരാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
