വാര്‍ഷിക അഡ്വാന്‍സ് ബുക്കിംഗില്‍ ഇന്ത്യാക്കാര്‍ക്ക് വേണ്ടി പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്.
വാര്‍ഷിക അഡ്വാന്‍സ് ബുക്കിംഗില്‍ ഇന്ത്യാക്കാര്‍ക്ക് വേണ്ടി പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്.ഇന്ത്യയില്‍ നിന്ന് ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാനിരക്കില്‍ 40ശതമാനം ഇളവുവരുത്തിയാണ് വാര്‍ഷിക അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
ഡിസംബര്‍ 3നും 2017 ജൂണ്‍ 29നും മദ്ധ്യേയുള്ള റിട്ടേണ്‍ ഇക്കണോമി, ബിസിനസ്സ് ക്ലാസ്സ് യാത്രകള്‍ക്കാണ് ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബര്‍ പത്തിനു മുന്‍പ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഇളവു ചെയ്ത നിരക്കുകള്‍,
മിഡില്‍ ഈസ്റ്റ്- 13,550
യൂറോപ്പ് - 29,500
യു എസ് എ - 53,500

ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയ, യു എസ്, യൂറോപ്പ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും എമറേറ്റ്സ് പ്രത്യേക ഓഫര്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളതിനേക്കാള്‍ അധികം യാത്രാസാധനങ്ങള്‍ ഒപ്പം കൊണ്ടു പോകാന്‍ സാധിക്കും. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ സ്റ്റുഡന്‍സ് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാണ്.
ക്രിസ്മസ്-ന്യൂ ഇയര്‍ പ്രമാണിച്ച് വിമാന കമ്പനികള്‍ അനവധി ഓഫറുകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പലതരം ഓഫറുകള്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് വിമാനകമ്പനികള്‍.
കഴിഞ്ഞ നവംബറില്‍ എയര്‍ ഏഷ്യ ആഭ്യന്തര യാത്രാനിരക്കുകളില്‍ വമ്പിച്ച ഓഫറുകള്‍ മുന്നോട്ടു വച്ചിരുന്നു. എല്ലാ ചിലവുകളുമുള്‍പ്പെടെ 799രൂപക്ക് എയര്‍ ഏഷ്യയില്‍ 2017 മെയ് 1 മുതല്‍ 2018 ഫെബ്രുവരി 6 വരെ ആഭ്യന്തരയാത്ര ചെയ്യാം. നവംബര്‍ 20നു മുന്‍പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications