ഇന്‍ഡിഗോ എയര്‍ലൈന്‍സ് വര്‍ഷാന്ത്യ യാത്രാ ഓഫറുകള്‍ പുറത്തിറക്കി. 799 രൂപക്ക് ഇനി വിമാനയാത്ര നടത്താം.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് വര്‍ഷാന്ത്യ യാത്രാ ഓഫറുകള്‍ പുറത്തിറക്കി. എല്ലാ ചിലവുകളുമുള്‍പ്പെടെ 799 രൂപക്കാണ് ഇന്‍ഡിഗോയുടെ ഇളവുകള്‍ ആരംഭിക്കുന്നത്. കൊച്ചി-തിരുവനന്തപുരം, കോയമ്പത്തൂര്‍-ചെന്നൈ റൂട്ടുകളിലാണ് 799 രൂപാനിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാവുക. ഡിസംബര്‍ 10ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ നേടാന്‍ സാധിക്കൂ. ഓഫറിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 20 മുതല്‍ 2017 ഒക്ടോബര്‍ 28 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാം.

ഇത് കൂടാതെ ബാംഗ്ലൂര്‍-മുബൈ യാത്രാനിരക്ക് 1683 രൂപയായും, ദില്ലി-മുബൈ നിരക്ക് 1998 രൂപയായും ഇളവുചെയ്തിട്ടുണ്ട്.
സമാന ഓഫറുകളുമായി എയര്‍ ഏഷ്യയും ജെറ്റ് എയര്‍ വെയ്സും നേരത്തെ രംഗത്തെത്തിയിരുന്നു. എമിറേറ്റ്സ്, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളും വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാനിരക്കില്‍ 40ശതമാനം ഇളവുവരുത്തിയാണ് എമിറേറ്റ്സിന്റെ വാര്‍ഷിക അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ്.
ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പലതരം ഓഫറുകള്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് വിമാനകമ്പനികള്‍. ക്രിസ്മസ്-ന്യൂ ഇയര്‍ വിമാന കമ്പനികള്‍ക്ക് പൊതുവേ ഉല്‍സവകാലമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
