മൊബൈല്‍ വാലറ്റ് ആപ്ലിക്കേഷനുകള്‍ തരംഗമാകുന്നു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ മൊബൈല്‍ വാലറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടാകുന്നത്. കറണ്‍സി നിരോധനത്തിനു ശേഷം മൊബൈല്‍ വാലറ്റിടപാടില്‍ ഏകദേശം ആയിരം ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് ടെലികോം കമ്പനികള്‍ നല്‍കുന്ന കണക്ക്. വരുന്ന ആഴ്ച്ചകളില്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നും ഇവര്‍ പറയുന്നു. 75 കോടി രൂപയുടെ വാലറ്റ് ഇടപാടാണ് ഒരു ദിവസം നടക്കുന്നത്.

 
മൊബൈല്‍ വാലറ്റിടപാടില്‍ ഏകദേശം ആയിരം ശതമാനം വര്‍ദ്ധനവുണ്ടായി

പല മൊബൈല്‍ വാലറ്റ് സേവനങ്ങള്‍ക്കും ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ആവശ്യമില്ലയെന്നുള്ളതും ശ്രദ്ധേയമാണ്. ഇതും വാലറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ കാരണമാകുന്നു.

മൊബൈല്‍ വാലറ്റ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ഒരൊറ്റ മെസേജോ കോളോ കൊണ്ട് എന്ത് തരത്തിലുള്ള പണമിടപാട് വേണമെങ്കിലും നടത്താം. പഴ്‌സില്‍ പണം സൂക്ഷിക്കുന്ന പോലെ തന്നെയാണ് മൊബൈല്‍ വാലറ്റും, കറണ്‍സി രൂപത്തില്‍ അല്ലെന്നു മാത്രം. കള്ളനോട്ടുകളുടേയും വലിയനോട്ടുകളുടേയും ടെന്‍ഷനും ഒഴിവാക്കാം.
മൊബൈല്‍ വാലറ്റ് തരംഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പേടിഎം ഇ-സേവന ധാതാക്കളാണ്. എങ്കിലും സ്വകാര്യ ടെലികോം കമ്പനികളടക്കം മൊബൈല്‍ വാലറ്റുമായി രംഗത്തുണ്ട്.

നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. നോട്ട് പ്രതിസന്ധി നേരിടാന്‍ ഗവണ്‍മെന്റ് പല നല്ല തീരുമാനങ്ങളും പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ആനുകൂല്യങ്ങളും ഇത്തരത്തിലുള്ള മൊബൈല്‍ വാലറ്റുകളും പ്രതിസന്ധി നേരിടാന്‍ വളരെ സഹായകരമാകും.

സ്മാര്‍ട്‌ഫോണും മൊബൈലും ഇല്ലാതെ പേടിഎം എങ്ങനെ ഉപയോഗിക്കാം?

English summary

Mobile wallets are becoming new trend

Although all mobile wallets have been helped greatly by demonetisation, Paytm has benefited somewhat disproportionately in terms of volumes.
Story first published: Monday, December 12, 2016, 12:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X