കറണ്‍സി രഹിത പണമിടപാടുകളെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനായി സര്‍ക്കാര്‍ ടോള്‍ ഫ്രീ നമ്പര്‍ ആരംഭിക്കുന്നു. 14444 എന്ന നമ്പരാണ് ടെലികോം മന്ത്രാലയം ഇതിനായി അനുവദിച്ചിട്ടുള്ളത്.
കറണ്‍സി രഹിത പണമിടപാടുകളെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനായി സര്‍ക്കാര്‍ ടോള്‍ ഫ്രീ നമ്പര്‍ ആരംഭിക്കുന്നു. ഐടി കമ്പനിയായ നാസ്കോമിന്റെ സഹായത്തോടെയാണ് പുതിയ സംരംഭം തുടങ്ങുന്നത്. 14444 എന്ന നമ്പരാണ് ടെലികോം മന്ത്രാലയം ഇതിനായി അനുവദിച്ചിരിക്കുന്ന നമ്പര്‍.

ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അടുത്തയാഴ്ച്ച തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നാസ്കോം പ്രസിഡന്റ് ആര് ചന്ദ്രശേഖര്‍ അറിയിച്ചു. ഇതിനു വേണ്ടിയുള്ള കോള്‍ സെന്റര്‍ സംവിധാനങ്ങളടക്കം ഏതാണ്ട് എല്ലാ ഒരുക്കങ്ങളും തയ്യാറായിക്കഴിഞ്ഞുവെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ എന്നിവ അനുസരിച്ച് ഓരോരുത്തര്‍ക്കും അനുയോജ്യമായ കറണ്‍സി രഹിത ഇടപാട് രീതി ഏതാണ് തുടങ്ങിയ വിവരങ്ങള്‍ 14444 എന്ന ടോള്‍ ഫ്രീ നമ്പരില്‍ നിന്ന് ലഭിക്കും. നോട്ട് പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ആനുകൂല്യങ്ങളെ കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് പോലും മനസിലാക്കാന്‍ ഈ ഹെല്‍പ്പ് ലൈന്‍ സംരംഭം സഹായിക്കും.
ഡിജിറ്റല്‍ പണമിടപാടുകളെക്കുറിച്ച് അവബോധം നല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം ഡിജി ചാനല്‍ സംപ്രേഷണം ആരംഭിച്ചത്. ക്യാഷ്ലെസ് ഇന്ത്യ വെബ്സൈറ്റിലും ദൂരദര്‍ശന്റെ ഡിടിഎച്ച് പ്ലാറ്റ് ഫോമിലുമാണ് ഇപ്പോള്‍ ഈ ചാനല്‍ ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
