അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുന്നത്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുന്നത്. 2015 ഡിസംബറിലാണ് അവസാനമായി പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്. ഫെഡറല്‍ റിസര്‍വ്വിന്റെ പുതിയ പ്രഖ്യാപനത്തോടെ 0.25 ശതമാനമാനത്തില്‍ നിന്ന് 0.5 ശതമാനത്തിലേക്ക് നിരക്ക് ഉയര്‍ന്നിരിക്കുകയാണ്.

അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ ഈ തീരുമാനം ഇന്ത്യയുള്‍പ്പെടെയുള്ള അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. യുഎസ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുത്തിരിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും.
നിരക്കുവര്‍ദ്ധനവോടെ ഡോളര്‍ ശക്തിപ്പെടുന്നത് മറ്റു കറണ്‍സികളുടെ മൂല്യമിടിയുന്നതിന് കാരണമാകും. ഇത് സ്വര്‍ണ്ണവിലയിലും ഗണ്യമായ കുറവുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഫെഡറല്‍ റിസര്‍വ്വ് കാല് ശതമാനം പലിശ ഉയര്‍ത്തുമെന്ന് ഇന്ത്യ നേരത്തെ പ്രതീക്ഷിച്ചിരുന്നു. എങ്കിലും ആഗോളതലത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനം ഇന്ത്യയിലും പ്രതിഫലിക്കുമെന്നുറപ്പാണ്. എന്നാല്‍ ഈ സാഹചര്യങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സാമ്പത്തികരംഗം തയ്യാറാണെന്ന് റിസര്‍വ്വ ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ബുധനാഴ്ച്ച പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസമായപ്പോഴാണ് യുഎസ് ഫെഡറല്‍ ബാങ്കിന്റെ പലിശനിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
