കേന്ദ്രസര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം ഡിസംബര്‍ 7വരെ പോസ്റ്റോഫീസുകളില്‍ മാത്രം മാറ്റിയെടുത്ത നോട്ടുകള്‍ ഏകദേശം 3680.99 കോടി രൂപയാണ്.
നവംബര്‍ 8ന് പഴയ 500, 1000ന്റെ കറണ്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായതോടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി ബാങ്കുകളിലും പോസ്റ്റോഫീസുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം ഡിസംബര്‍ 7വരെ പോസ്റ്റോഫീസുകളില്‍ മാത്രം മാറ്റിയെടുത്തത് ഏകദേശം 3680.99 കോടി രൂപയുടെ പഴയ നോട്ടുകളാണ്. കേന്ദ്ര വാര്‍ത്താവിതരണവകുപ്പ് മന്ത്രി മനോജ് സിന്‍ഹ ലോക് സഭയിലറിച്ചതാണ് ഇക്കാര്യം.

നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ പോസ്റ്റോഫീസുകളില്‍ നിക്ഷേപിക്കപ്പെട്ട പഴയ കറണ്‍സി തുക 38,630.66 കോടി രൂപയോളം വരുമെന്നും അദ്ദേഹം സഭയില്‍ നല്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കൂടാതെ പഴയ 500 രൂപ നോട്ടുകള്‍ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളിലും, ടോള്‍ ബൂത്തുകളിലും, എല്‍പിജി കേന്ദ്രങ്ങളിലുമൊക്കെ സ്വീകരിക്കുന്നതിന് ഗവണ്മെന്റ് അനുവദിച്ച കാലാവധി ഡിസംബര്‍ 15ന് അര്ദ്ധരാത്രിയവസാനിച്ചു. പഴയ കറണ്‍സി നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ക്ക് ഇനി ബാങ്കില്‍ നിക്ഷേപിക്കുക എന്നൊരൊറ്റ മാര്‍ഗമേയുള്ളൂ.
ഡിസംബര്‍ 30നാണ് പഴയ 500, 1000 രൂപ നോട്ടുകളുടെ ആയുസ് തീരുന്നത്. അത് കഴിഞ്ഞാല്‍ ഈ കറണ്സികള്ക്ക് വെറും പേപ്പറിന്റെ വില മാത്രമേയുണ്ടാവൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
