പെട്രോള്‍ പമ്പുകളില്‍ എടിഎം കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചു. ജനുവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കും.
പെട്രോള്‍ പമ്പുകളില്‍ എടിഎം കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പിന്‍വലിച്ചു. ജനുവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കും. ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് കണ്‍സോര്‍ഷ്യം ആണ് ഇക്കാര്യം അറിയിച്ചത്. സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെന്ന ബാങ്കുകളുടെ തീരുമാനത്തെതുടര്‍ന്നാണ് നടപടി.

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് നേരത്തെ പമ്പ് ഉടമകളുടെ സംഘടന തീരുമാനിച്ചിരുന്നു. കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയത്തിന് പണം ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ ട്രാന്സാക്ഷന് ചാര്‍ജ്ജ് ഈടാക്കാന്‍ നേരത്തെ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് ഈ നീക്കമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍തല ഇടപെടലിലാണ് സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെന്ന് ബാങ്കുകള്‍ അറിയിച്ചത്.
കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് ജനുവരി 9 മുതല്‍ ട്രാന്സാക്ഷന് ചാര്‍ജ് ഈടാക്കുമെന്നാണ് ചില ബാങ്കുകള്‍ അറിയിച്ചിരുന്നതെന്ന് ഓള് ഇന്ത്യാ പെട്രേളിയം ഡീലേര്ഴ്സ് അസോസിയേഷന് വ്യക്തമാക്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
