കറന്‍സിരഹിത ഇടപാടുകള്‍ കൂടുതല്‍ യാത്രക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ പുറത്തിറക്കിയ ആപ്പ് കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.
കറന്‍സിരഹിത ഇടപാടുകള്‍ കൂടുതല്‍ യാത്രക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ പുറത്തിറക്കിയ ആപ്പ് കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. നിലവില്‍ മുംബൈ, ചെന്നൈ സബര്‍ബന്‍ സെക്ഷനുകളില്‍ മൊബൈല്‍ ആപ്പുവഴി അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ എടുക്കാനുണ്ടായിരുന്ന സൗകര്യമാണ് റെയില്‍വേ മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കുന്നത്.

പാലക്കാട് ഡിവിഷനിലെ 20 സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാകും. റെയില്‍വേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന് (എ.ടി.വി.എം.) വഴിയാണ് ഈ സൗകര്യം ഒരുക്കുന്നത്. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു 100 രൂപയ്ക്കു വാലറ്റ് റീചാര്‍ജ് ചെയ്യണം. ഇതുപയോഗിച്ച് ടിക്കറ്റ് ബുക്ക്ചെയ്യാം. എ.ടി.വി.എമ്മില്‍ മൊബൈല്‍ നമ്പര്‍ ബുക്കിംഗ് ഐ.ഡി നല്കിയാല് ടിക്കറ്റിന്റെ പ്രിന്റൗട്ട് കിട്ടും.
ഇതിന്റെ രണ്ടാം ഘട്ടത്തില്‍ പേപ്പര്‍ടിക്കറ്റ് ഇല്ലാതെ യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാനുള്ള സംവിധാനവും ടിക്കറ്റ് എടുക്കാനുള്ള പരിധി നിശ്ചയിക്കുന്ന ജിയോ മാപ്പിങ്ങും ഏര്‍പ്പെടുത്തും. മംഗളൂരു ജങ്ഷന്, മംഗളൂരു സെന്‍ട്രല്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, കുറ്റിപ്പുറം, പട്ടാമ്പി, അങ്ങാടിപ്പുറം, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ജങ്ഷന്, പാലക്കാട് ജങ്ഷന്, തിരൂര്‍, നിലമ്പൂര്‍റോഡ് എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഉണ്ടാവുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
