ടാറ്റയുടെ പുതിയ ചെയര്‍മാനായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എന്‍.ചന്ദ്രശേഖരനെ നിയമിച്ചു.
ടാറ്റയുടെ പുതിയ ചെയര്‍മാനായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എന്‍.ചന്ദ്രശേഖരനെ നിയമിച്ചു. സൈറസ് മിസ്ത്രിക്ക് പകരമായാണ് ചന്ദ്രശേഖരനെ നിയമിച്ചിരിക്കുന്നത്. ടാറ്റ സണ്‍സ് ആസ്ഥാനമായ ബോംബെ ഹൗസില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. ടാറ്റാ സണ്‍സ് ചെയര്‍മാനാണ് 148 വര്‍ഷത്തെ പൈതൃകമുള്ള ടാറ്റാ ഗ്രൂപ്പിന്റെയും ചെയര്‍മാനാവുക. ടാറ്റ സണ്‍സിന്റെ ചരിത്രത്തില്‍ പാഴ്സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയര്‍മാനാണ് എന്‍. ചന്ദ്രശേഖരന്.

സൈറസ് മിസ്ത്രി പുറത്തായപ്പോള്‍ രത്തന്‍ ടാറ്റയായിരുന്നു പദവി കൈകാര്യം ചെയ്തിരുന്നത്. പുതിയ ചെയര്‍മാനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു.
2009 മുതല്‍ ടിസിഎസിന്റെ മേധാവിയാണ് 53 കാരനായ ചന്ദ്രശേഖരന്. 1987 ലാണ് നടരാജന് ചന്ദ്രശേഖരനെന്ന എന്‍.ചന്ദ്രശേഖരന് ടിസിഎസില്‍ ചേരുന്നത്. നേരത്തെ സൈറസ് മിസ്ത്രിയെ പുറത്താക്കിയപ്പോള്‍ ചന്ദ്രശേഖരനെ ടാറ്റാസണ്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചിരുന്നു. തമിഴ്നാട്ടിലെ നാമക്കല്‍ സ്വദേശിയായ ചന്ദ്രശേഖരന് കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ട്രിച്ച് റീജണല്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ഒക്ടടോബറിലാണ് സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് തലപ്പത്തുനിന്ന് പുറത്താക്കിയിരുന്നത്. സൈറസ് മിസ്ത്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് നിയമപോരാട്ടങ്ങള്‍ തുടരുന്നതിനിടയിലാണ് പുതിയ നിയമനം വരുന്നത്. നാലുവര്‍ഷം മുമ്പാണ് ടാറ്റാ കുടുംബാംഗമല്ലാത്ത സൈറസ് മിസ്ത്രി ചെയര്‍മാനായി ചുമതലയേറ്റിരുന്നത്.
നൂറോളം സംരംഭങ്ങളും ആറുലക്ഷം ജീവനക്കാരും 7,00,000 കോടി രൂപയോളം ആസ്തിയുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയാണ് ടാറ്റാ സണ്‍സ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
