ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഏഷ്യ. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും യാത്രചെയ്യാമെന്നാണ് എയര്‍ഏഷ്യയുടെ വാഗ്ദാനം.
ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഏഷ്യ. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും യാത്രചെയ്യാമെന്നാണ് എയര്‍ഏഷ്യയുടെ വാഗ്ദാനം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്ക് നൂറ് രൂപയ്ക്ക് താഴെയാണ് ടിക്കറ്റ് ഓഫര്‍. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കിന് വിമാനയാത്ര വാഗ്ദാനം ചെയ്ത കമ്പനിയായി ഇതോടെ എയര്‍ ഏഷ്യ മാറി. ജനുവരി 16 മുതല്‍ ജനുവരി 22 വരെയാണ് ഈ ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. 2017 മെയ് ഒന്ന് മുതല്‍ 2018 ഫെബ്രുവരി ആറു വരെയുള്ള യാത്രകളാണ് ഈ നിരക്കില്‍ ബുക്ക് ചെയ്യാനാവുന്നത്.

ബാംഗ്ലൂര്‍, ഛണ്ഡിഗഡ്, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ന്യൂഡല്‍ഹി, പൂനെ, വിശാകപട്ടണം എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുന്നത്.
കൂടാതെ മലേഷ്യ, തായ്ലന്ഡ് എന്നിവിടങ്ങളിലേക്ക് 999 രൂപയ്ക്ക് ടിക്കറ്റും കമ്പനി ഓഫര്‍ ചെയ്യുന്നു. ക്വാലലംപൂരിലേക്കും ബാങ്കോക്കിലേക്കുമാണ് ഈ നിരക്ക് ഈടാക്കുന്നത്. ജനുവരി 16 മുതല്‍ 22 വരെ ഈ ടിക്കറ്റ് നിരക്കില്‍ ബുക്ക് ചെയ്യാം. ജൂലായ് 31 വരെയാണ് പറക്കാനുള്ള സമയം. രാജ്യത്തെ വ്യോമയാന മേഖലയില്‍ കനത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ബജറ്റ് എയര്‍ലൈനുകളാണ് പ്രധാനമായും ഈ മത്സരരംഗത്തുള്ളത്. ഇതിന്റെ ഭാഗമായാണ് ഇത്രയും വലിയ ടിക്കറ്റ് ഇളവുമായി വിമാനക്കമ്പനികള്‍ എത്തുന്നതും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
