നോട്ടുനിരോധനത്തിന്റെ പ്രതിസന്ധി ഇനിയും തീരാത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി ബാങ്ക് ജീവനക്കാര്‍ രംഗത്ത്.
നോട്ടുനിരോധനത്തിന്റെ പ്രതിസന്ധി ഇനിയും തീരാത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി ബാങ്ക് ജീവനക്കാര്‍ രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ നടപടിയോടുള്ള എതിര്‍പ്പറിയിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 7ന് ദേശീയ പണിമുടക്ക് നടത്താനാണ്ബാങ്കുകളുടെ സംയുക്ത സംഘടനയുടെ തീരുമാനം. രാജ്യത്തെ നാലു ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് പണിമുടക്കുന്നത്. ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് പണിമുടക്ക്. കറന്‍സി നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ആവശ്യത്തിനുള്ള പണം എത്തിക്കുന്നില്ലെന്നതാണ് ബാങ്ക് സംഘടകള്‍ പറയുന്നത്.
കറന്‍സി നോട്ടുകളുടെ നിരോധനത്തില്‍ ആര്.ബി.ഐയും കേന്ദ്ര സര്‍ക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബാങ്കുകളുടെയും പൊതുജനങ്ങളുടെയും ദുരവസ്ഥ തുടരുകയാണ്. നിയന്ത്രണത്തോടെ ആളുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പണം പോലും നല്കാനില്ലാത്ത അവസ്ഥയാണുള്ളതെന്നും ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കടാചലം പറഞ്ഞു. ഒരു കോടിക്ക് മുകളില്‍ പണം ലോണെടുത്ത് തിരിച്ചടയ്ക്കാതെ നടക്കുന്നവരുടെ പേരു വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും, സമരം ചെയ്യുന്ന ജീവനക്കാര്‍ ആവശ്യപ്പെടുന്നു. ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലാതിരിക്കുമ്പോള്‍ ചിലര്‍ക്ക് മാത്രം പുതിയ നോട്ടുകള്‍ കൂടുതല്‍ ലഭിക്കുന്നതിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ജീവനക്കാര്‍ പറയുന്നു. നോട്ടുപ്രതിസന്ധി അവസാനിച്ചുവെന്ന് ധനമന്ത്രിയടക്കമുള്ളവര്‍ നിത്യേന പറയുന്നതിനിടയിലാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ തിരിച്ചറിയുന്ന ബാങ്ക് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
