ബിസിനസ്സ് ക്ലാസില്‍ ഒരു വിമാന ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ് എന്ന ആകര്‍ഷകമായ ഓഫറുമായി ജെറ്റ് എയര്‍വേസ് രംഗത്ത്.
ബിസിനസ്സ് ക്ലാസില്‍ ഒരു വിമാന ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ് എന്ന ആകര്‍ഷകമായ ഓഫറുമായി ജെറ്റ് എയര്‍വേസ് രംഗത്ത്. ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും, സാര്‍ക്ക്, ആസിയാന്‍ രാജ്യങ്ങളിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ ഇന്ത്യയിലെ 46 നഗരങ്ങളിലേക്ക് തുടര്‍യാത്രക്കും ഓഫറിലൂടെ ടിക്കറ്റ് ലഭിക്കും.
തീയതിയും മറ്റു വിവരങ്ങളും
ജനുവരി 28 വരെയാണ് ജെറ്റ് എയര്‍വേസിന്റെ ഈ ഓഫര്‍ ബുക്ക് ചെയ്യാനുള്ള കാലാവധി. ഒരേ വിമാനത്തില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ഒരുവര്‍ഷത്തിന് അകത്തുള്ള യാത്രകള്‍ ഈ ഓഫറില്‍ ലഭ്യമാണെന്നും ജെറ്റ് എയര്‍വേസ് ഗള്‍ഫ്-മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷക്കീര്‍ കന്ദാവാല അറിയിച്ചു.
മറ്റ് വിമാന കമ്പനികളുടെ ഓഫറുകള്‍
എയര്‍ ഏഷ്യ
രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും യാത്രചെയ്യാമെന്നായിരുന്നു.എയര്‍ഏഷ്യയുടെ ഓഫര്‍. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്ക് നൂറ് രൂപയ്ക്ക് താഴെയാണ് ടിക്കറ്റ് ഓഫര്‍. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കിന് വിമാനയാത്ര വാഗ്ദാനം ചെയ്ത കമ്പനിയായി ഇതോടെ എയര്‍ ഏഷ്യ മാറിയിരുന്നു. ജനുവരി 16 മുതല്‍ ജനുവരി 22 വരെയാണ് ഈ ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. 2017 മെയ് ഒന്ന് മുതല്‍ 2018 ഫെബ്രുവരി ആറു വരെയുള്ള യാത്രകളാണ് ഈ നിരക്കില്‍ ബുക്ക് ചെയ്യാനാവുന്നത്.
ബാംഗ്ലൂര്‍, ഛണ്ഡിഗഡ്, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ന്യൂഡല്‍ഹി, പൂനെ, വിശാകപട്ടണം എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുന്നത്.
എയര്‍ ഏഷ്യയിലെ വിദേശയാത്രക്ക് വെറും 999 രൂപ
മലേഷ്യ, തായ്ലന്ഡ് എന്നിവിടങ്ങളിലേക്ക് 999 രൂപയ്ക്ക് വിമാനടിക്കറ്റും എയര്‍ ഏഷ്യ ഓഫര്‍ ചെയ്യുന്നു. ക്വാലലംപൂരിലേക്കും ബാങ്കോക്കിലേക്കുമാണ് ഈ നിരക്ക് ഈടാക്കുന്നത്. ജനുവരി 16 മുതല്‍ 22 വരെയായിരുന്നു ഈ ടിക്കറ്റ് നിരക്കില്‍ ബുക്ക് ചെയ്യുന്നതിന്റേയും കാലാവധി. 2017 ജൂലായ് 31 വരെയാണ് പറക്കാനുള്ള സമയം.
രാജ്യത്തെ വ്യോമയാന മേഖലയില്‍ കനത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ബജറ്റ് എയര്‍ലൈനുകളാണ് പ്രധാനമായും ഈ മത്സരരംഗത്തുള്ളത്. ഇതിന്റെ ഭാഗമായാണ് ഇത്രയും വലിയ ടിക്കറ്റ് ഇളവുമായി വിമാനക്കമ്പനികള്‍ എത്തുന്നതും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
