പ്രവാസികള്‍ക്ക് ഓണ്‍ലൈനായി ചിട്ടിയില്‍ ചേരാനും ലേലം വിളിക്കാനും സാധിക്കുന്ന പദ്ധതിയില്‍ ആദ്യ വര്‍ഷത്തില്‍ മാത്രം രണ്ടു ലക്ഷം പ്രവാസികളെ പദ്ധതില്‍ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രവാസി നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ വമ്പന്‍ പദ്ധതിയുമായി കെഎസ്എഫ്ഇ. പ്രവാസികള്‍ക്ക് ഓണ്‍ലൈനായി ചിട്ടിയില്‍ ചേരാനും ലേലം വിളിക്കാനും സാധിക്കുന്ന പദ്ധതിയില്‍ ആദ്യ വര്‍ഷത്തില്‍ മാത്രം രണ്ടു ലക്ഷം പ്രവാസികളെ പദ്ധതില്‍ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിയുടെ സാങ്കേതിക പങ്കാളി
കിഫ്ബിയാണ് ഓണ്‍ലൈന്‍ ചിട്ടിയുടെ സാങ്കേതിക പങ്കാളി. സോഫ്റ്റ് വെയര്‍ അടക്കമുള്ള സാങ്കേതിക സഹായം കിഫ്ബിയുടെ നേതൃത്വത്തിലാണ് സജ്ജീകരിക്കുന്നത്. അതോടൊപ്പം കിഫ്ബി വഴി നടപ്പിലാക്കുന്ന പതിനായിരം കോടി രൂപയെങ്കിലും വരുന്ന ഒരു വന്‍പദ്ധതിയുടെ ബോണ്ടുകള്‍ പൂര്‍ണ്ണമായും പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് ഉദ്ദേശം. വെസ്റ്റേണ്‍ യൂണിയന് തുടങ്ങിയ ഏതെങ്കിലും പേയ്മെന്റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്ക് തങ്ങളുടെ മാസത്തവണ അടയ്ക്കാം. ഇങ്ങനെ അടയ്ക്കുന്ന പണം മുഴുവനന്‍ അപ്പപ്പോള്‍ കെഎസ്എഫ്ഇയുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ ഓട്ടോമാറ്റിക്കായി നിക്ഷേപിക്കപ്പെടും.
കോള്‍ ഓപ്ഷന്
ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെ.എസ്.എഫ്.ഇ.ക്ക് കോള്‍ ഓപ്ഷന് ഉണ്ടാകും. മിച്ചമുള്ള ഫ്രീ ഫ്ളോട്ട് കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 10,000 കോടി സമാഹരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കരുതാം.
2017 മെയ്, ജൂണ്‍ മാസത്തിലെങ്കിലും ഈ പദ്ധതി ആരംഭിക്കേണ്ടതിന് കെഎസ്എഫ്ഇ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
