വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സന്നദ്ധസംഘടനകള്‍ക്കും ജീവകാരുണ്യ ആശുപത്രികള്‍ക്കും ആംബുലന്‍സുകള്‍ വാങ്ങി നല്‍കുന്നത്.
രാജ്യത്തെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സന്നദ്ധസംഘടനകള്‍ക്കും ജീവകാരുണ്യ ആശുപത്രികള്‍ക്കും ആംബുലന്‍സുകള്‍ വാങ്ങി നല്‍കുന്നത്.

ചിറ്റിലപ്പിള്ളിയുടെ ആംബുലന്‍സ് പദ്ധതി
ആംബുലന്‍സ് പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് അട്ടപ്പാടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ആദ്യ ആംബുലന്‍സ് കൈമാറി. വി-ഗാര്‍ഡ് ചെയര്മാന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ആംബുലന്‍സിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. അട്ടപ്പാടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്മാന് കെ ടി സണ്ണിയും സെക്രട്ടറി ഷണ്മുഖന്പിള്ളയും അഡ്മിന് ഡയറക്ടര്‍ കെ വിജയനും ചേര്‍ന്നാണ് താക്കോല്‍ ഏറ്റുവാങ്ങിയത്. വി ഗാര്‍ഡ് എംഡി മിഥുന് ചിറ്റിലപ്പിള്ളി, സിഇഒ വി രാമചന്ദ്രന് എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങള്‍ക്കും ആംബുലന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിന് കുറഞ്ഞത് ഒരു ആംബുലന്‍സെങ്കിലും ലഭ്യമാക്കുംവിധമാണ് പദ്ധതി നടപ്പാക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് കരസ്ഥമാക്കിയ നേട്ടങ്ങളൊക്കെയും തങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ആഹ്ലാദകരമാണെന്ന് വി-ഗാര്‍ഡ് ചെയര്മാന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അറിയിച്ചു. ഭാവിയിലും ഏറ്റവും മികവോടെ മുന്നേറാന്‍ തങ്ങള്‍ ശ്രദ്ധവയ്ക്കുമെന്നും വൈവിധ്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം പിന്തുണയും സഹായവും ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഡിസ്ട്രിബ്യൂട്ടേഴ്സിനും, ഡീലര്‍മാര്‍ക്കും റീട്ടെയിലേഴ്സിനും അദ്ദേഹം നന്ദിയും അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications