എയര്‍ടെല്‍ പേമെന്റ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവയ്ക്കുശേഷം രാജ്യത്ത് ആരംഭിക്കുന്ന പേമെന്റ് ബാങ്കാണ് പേടിഎം പേമെന്റ്സ് ബാങ്ക്.
ഈ മാസം ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പേടിഎം പേമെന്റ്സ് ബാങ്ക് 218 കോടിയുടെ മൂലധനസമാഹരണം നടത്തി. എയര്‍ടെല്‍ പേമെന്റ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവയ്ക്കുശേഷം രാജ്യത്ത് ആരംഭിക്കുന്ന പേമെന്റ് ബാങ്കാണ് പേടിഎം പേമെന്റ്സ് ബാങ്ക്.

പേടിഎം സ്ഥാപകനും സിഇഒവുമായ വിജയ് ശേഖര്‍ ശര്‍മ്മ മൂലധനമായി 111 കോടി നിക്ഷേപിച്ചപ്പോള്‍, പേടിഎം മാതൃ സ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് 97 കോടി രൂപയുടെ നിക്ഷേപം നടത്തി. കഴിഞ്ഞ മാസമാണ് പേടിഎമ്മിന് പേമെന്റ് ബാങ്ക് ആരംഭിക്കുന്നതിനുള്ള അവസാന അനുമതി റിസര്‍വ് ബാങ്ക് നല്‍കിയത്.
നിലവില്‍ വിജയ് ശേഖര്‍ ശര്‍മ്മയ്ക്ക് 51 ശതമാനം ഓഹരികളാണ് പേമെന്റ്സ് ബാങ്കിലുള്ളത്. കഴിഞ്ഞ ഡിസംബറില്‍ പേമെന്റ്സ് ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനായി വിജയ് ശര്‍മ്മ വണ്‍97 കമ്യൂണിക്കേഷനിലെ തന്റെ നിശ്ചിത ശതമാനം വ്യക്തിപരമായ ഓഹരികള്‍ വിറ്റഴിച്ചു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം മുതല്‍ പേമെന്റ്സ് ബാങ്ക് ആരംഭിക്കുന്നതിന് പേടിഎം പദ്ധതിയിടുന്നുണ്ടായിരുന്നെങ്കിലും നിയമപരമായ തടസങ്ങളും കാലതാമസവും മൂലം പദ്ധതി വൈകുകയായിരുന്നു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications