കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനു ശേഷം നടക്കുന്ന രണ്ടാമത്തെ നയ അവലോകന യോഗമാണിത്. ഈ സാമ്പത്തികവര്‍ഷം അവസാനത്തേതും.
റിസര്‍വ്ബാങ്കിന്റെ ദ്വൈമാസ പണ, വായ്പാനയ അവലോകനയോഗം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി (എംപിസി) രൂപംനല്കുന്ന നയം ബുധനാഴ്ച വൈകീട്ടാണ് പ്രഖ്യാപിക്കുക. കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനു ശേഷം നടക്കുന്ന രണ്ടാമത്തെ നയ അവലോകന യോഗമാണിത്. ഈ സാമ്പത്തികവര്‍ഷം അവസാനത്തേതും.

ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ കാല് ശതമാനമെങ്കിലും കുറവു വരുത്തുമെന്നാണ് വ്യവസായലോകം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തവണനിരക്കുകള് അതേപടി നിലനിര്‍ത്തി പലിശ കുറയ്ക്കാനുള്ള തീരുമാനം ഏപ്രിലിലേക്ക് മാറ്റാനാണ് സാധ്യതയെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം നടന്ന രണ്ടുനയപ്രഖ്യാപനങ്ങളിലും പൊതു പ്രതീക്ഷയ്ക്ക് വിരുദ്ധമായ തീരുമാനങ്ങളാണുണ്ടായത്. ഒക്ടോബറില്‍, നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്ന് എല്ലാവരും പ്രവചിച്ചപ്പോള്‍ കാല്‍ശതമാനം നിരക്ക് കുറച്ച് സമിതി ഞെട്ടിച്ചു. നോട്ടുനിരോധനത്തിനു ശേഷം ഡിസംബറില്‍ നയം രൂപപ്പെടുത്തുമ്പോള്‍ നിരക്കുകുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത്തവണ തത്സ്ഥിതി നിലനിര്‍ത്താനായിരുന്നു തീരുമാനം.
റിസര്‍വ് ബാങ്ക് നിരക്കുകുറച്ചില്ലെങ്കിലും നോട്ടു നിയന്ത്രണത്തിനുശേഷം മിക്കബാങ്കുകളും പലിശനിരക്ക് കുറച്ചിട്ടുണ്ട്. നിക്ഷേപം കുന്നുകൂടിയതിനെത്തുടര്‍ന്ന് ഒരു മാസത്തിനിടെ 1%ഓളം കുറവാണ് വന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും നിരക്കു കുറയ്ക്കേണ്ടതില്ലെന്ന് റിസര്‍വ്വ് ബാങ്ക് സമിതി തീരുമാനിച്ചേക്കുമെന്ന് കരുതുന്നവരുണ്ട്. പണപ്പെരുപ്പം നിയന്ത്രണവിധേയമായതും നിക്ഷേപംവര്ധിച്ചതുമാണ് നിരക്കുകുറയുമെന്ന് കരുതുന്നവരുടെ പ്രതീക്ഷയ്ക്കുപിന്നില്.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications