500ന്റെയോ 1000ന്റെയോ 10ല്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം വെയ്ക്കുന്നതാണ് കുറ്റകരമായി കണക്കാക്കുക.
പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ കൈവശം വെയ്ക്കുന്നത് കുറ്റകരമായി പ്രഖ്യാപിക്കുന്ന ബില്‍ ഇന്ന് ലോക്സഭ പാസാക്കി. രാജ്യസഭ കൂടി പാസ്സാക്കി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ പഴയ നോട്ടുകളിന്മേല്‍ സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും ഉണ്ടായിരുന്ന ബാധ്യതകള്‍ അവസാനിക്കും. ഇത്തരം നോട്ടുകള്‍ കൈവശം വയ്ക്കുന്നതിന് പുറമേ, മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതും സ്വീകരിക്കുന്നതുമെല്ലാം കുറ്റകരമായി മാറും.

നോട്ട് പിന്‍വലിച്ച നടപടി ധാര്‍മ്മികമായി ശരിയായിരുന്നെന്നാണ് ബില്ലിന്മേല് നടന്ന ചര്‍ച്ചക്ക് മറുപടിയായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ പറഞ്ഞത്. എട്ടു ലക്ഷത്തോളം ബാങ്ക് നിക്ഷേപം വരുമാനവുമായി യോജിക്കാത്ത വ്യക്തികളെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ നോട്ടുകള്‍ കൈവശം വയ്ക്കുന്നവരില്‍ നിന്ന് 10,000 രൂപയോ കൈവശമുള്ള നോട്ടുകളുടെ മൂല്യത്തിന്റെ പത്തിരട്ടിയോ പിഴയീടാക്കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 500ന്റെയോ 1000ന്റെയോ 10ല്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം വെയ്ക്കുന്നതാണ് കുറ്റകരമായി കണക്കാക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications