ബാങ്കുകളില്‍നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു. മാര്‍ച്ച് 13 മുതല്‍ നിയന്ത്രണങ്ങളുണ്ടാകില്ല.
ബാങ്കുകളില്‍നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു. മാര്‍ച്ച് 13 മുതല്‍ നിയന്ത്രണങ്ങളുണ്ടാകില്ല. സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും ഈ മാസം 23 മുതല്‍ ആഴ്ചയില്‍
50,000 രൂപ പിന്‍വലിക്കാമെന്നു റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്പട്ടേല്‍ പറഞ്ഞു.

അതേസമയം, അടിസ്ഥാനനിരക്കുകളില്‍ മാറ്റമില്ലാതെ വായ്പാനയം പ്രഖ്യാപിച്ച റിസര്‍വ് ബാങ്ക്, നടപ്പുസാമ്പത്തികവര്‍ഷം
വളര്‍ച്ചാനിരക്ക് കുറയുമെന്ന സൂചനയും നല്കി. നോട്ടുപിന്‍വലിച്ച ശേഷമുള്ള രണ്ടാമത്തെ ധന-നയ അവലോകനയോഗത്തിന് ശേഷമാണ് പണംപിന്‍വലിക്കുന്നതിന് നിലനില്‍ക്കുന്ന നിയന്ത്രണം എടുത്തുകളയുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 13 മുതല്‍ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കും. അന്നുമുതല്‍ സേവിംഗ്സ് അക്കൗണ്ടുകളില്‍
നിന്നു അന്‍പതിനായിരം രൂപവരെ ആഴ്ചയില്‍ പിന്‍വലിക്കാം. നിലവിലിത് ഇരുപത്തിനാലായിരമായിരുന്നു.
അതേസമയം, അടിസ്ഥാനനിരക്കുകളില്‍ മാറ്റമില്ലാതെയാണ് ഈ സാമ്പത്തികവര്‍ഷത്തെ അവസാനത്തെ പണവായ്പാനയം റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍നിന്ന് സ്വീകരിക്കുന്ന ഹൃസ്വകാല വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 6.25ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. അനുകൂലസാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിരക്ക് കുറയ്ക്കുമെന്നായിരുന്നു സാമ്പത്തികരംഗത്തിന്റെ പ്രതീക്ഷ.
നോട്ട് പിന്വലലിക്കലിന് ശേഷം ബാങ്കുകള്‍ സ്വമേധയാ വായ്പാനിരക്ക് കുറയ്ക്കാന്‍ തയ്യാറായതും ഈ തീരുമാനത്തിന് അനുകൂലമായി. എന്നാല്‍, നടപ്പുസാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് 6.9 ശതമാനമായി കുറയുമെന്ന് ആര്‍ബിഐ അറിയിച്ചു. നേരത്തെയിത് 7.1ശതമാനത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
