കരുതല്‍ സ്വര്‍ണ നിക്ഷേപത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനം. 558 ടണ്‍ സ്വര്‍ണ നിക്ഷേപമാണ് ഇന്ത്യയ്ക്കുള്ളത്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്.
കരുതല്‍ സ്വര്‍ണ നിക്ഷേപത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനം. 558 ടണ്‍ സ്വര്‍ണ നിക്ഷേപമാണ് ഇന്ത്യയ്ക്കുള്ളത്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 8133 ടണ്‍ സ്വര്‍ണമാണ് യുഎസിന്റെ നിക്ഷേപം, സ്വര്‍ണ നിക്ഷേപത്തില്‍ ആദ്യ പത്ത് (10) രാജ്യങ്ങള്‍: യുഎസ് - 8133 ടണ്‍, ജര്‍മനി - 3378 ടണ്‍, ഇറ്റലി - 2452 ടണ്‍, ഫ്രാന്‍സ് - 2436 ടണ്‍, ചൈന - 1839 ടണ്‍, റഷ്യ - 1543 ടണ്‍, സ്വിറ്റ്സര്‍ലന്‍ഡ് - 1040 ടണ്‍, ജപ്പാന് - 765 ടണ്‍, നെതര്‍ലന്‍ഡ് - 612 ടണ്‍, ഇന്ത്യ - 558 ടണ്‍.

ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം സ്വര്‍ണ്ണഭ്രമം കേരളീയര്‍ക്കാണ്. 2 ലക്ഷത്തോളം ആളുകളാണ് കേരളത്തില്‍ സ്വര്ണ്ണവ്യവസായത്തില് ജോലിയെടുക്കുന്നത്. വായ്പകള്‍ക്കുള്ള മികച്ചതും മൂല്യമാര്‍ന്നതുമായ ഈടെന്നുള്ള നിലയില്‍ കേരളത്തില്‍ സ്വര്‍ണ്ണത്തിന് മുന്‍ഗണനയുണ്ട്.
സുരക്ഷിത നിക്ഷേപമെന്നുള്ള നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നത്. എന്നാല്‍ മലയാളികളുടെ സ്വര്‍ണ്ണത്തോയുള്ള ഭ്രമം ലോകമെമ്പാടും പ്രശസ്ഥമാണ്. നിക്ഷേപത്തിന് വേണ്ടി മാത്രമല്ല മലയാളികള്‍ സ്വര്‍ണ്ണം വാങ്ങി കൂട്ടുന്നത്, സ്വര്‍ണ്ണത്തെ ആഡംബരത്തിന്റെ ഭാഗമായും പലരും കാണുന്നു. കൂടാതെ പണത്തിന്റെ ആവശ്യഘട്ടങ്ങളില്‍ ഈ സ്വര്‍ണ്ണം പണയം വച്ച് കാര്യങ്ങള്‍ സാധിക്കുകയും ചെയ്യാം.
ഇങ്ങനെ പണയം വച്ച സ്വര്‍ണ്ണം കുമിഞ്ഞുകൂടി ഇതാ കേരളത്തിലെ മൂന്ന് സ്വകാര്യ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ സ്വര്‍ണ്ണശേഖരത്തില്‍ ലോകത്തിലെ പല വന്‍കിട രാജ്യങ്ങളേയും കടത്തിവെട്ടിയിരിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ സ്ഥാപനങ്ങളാണ് തങ്ങളുടെ സ്വര്‍ണ്ണശേഖരം കൊണ്ട് പല വന്‍കിട രാജ്യങ്ങളേയും പിന്നിലാക്കിയിരിക്കുന്നത്. 263 ടണ്‍ സ്വര്‍ണ്ണമാണ് ഈ സ്കാര്യസ്ഥാപനങ്ങളുടെ പക്കലുള്ളത്. ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തികളായ സ്വീഡന്, ഓസ്ട്രേലിയ, ബെല്‍ജിയം, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണശേഖരത്തേക്കാള്‍ കൂടുതലാണിത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications