ബാങ്കുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍; പുതിയ ഇളവുകള്‍ നിലവില്‍ വന്നു
ഫെബ്രുവരി 20 മുതല്‍ 50,000 രൂപ പിന്‍വലിക്കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നതെങ്കിലും 21 മുതലാണ് ഭൂരിഭാഗം ബാങ്കുകളും ഇളവ് പ്രാബല്യത്തിലാക്കുന്നത്.
ബാങ്കുകളില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാമെന്ന റിസര്‍വ്വ് ബാങ്ക് ഉത്തരവ് നിലവില്‍ വന്നു. എന്നാല്‍ എടിഎമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി പതിനായിരമാക്കി പല ബാങ്കുകളും നിലനിര്‍ത്തി.

നവംബര്‍ എട്ടിലെ നോട്ടസാധുവാക്കലിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി റിസര്‍വ്വ് ബാങ്ക് പിന്‍വലിക്കുകയാണ്. ഇതനുസരിച്ചാണ് പ്രതിവാരം ബാങ്കുകളില്‍ നിന്നോ എടിഎമ്മില്‍ നിന്നോ പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 50,000 രൂപയായി ആര്‍ബിഐ ഉയര്‍ത്തിയത്. നേരത്തെ ഇത് ആഴ്ചയില്‍ 24,000 രൂപയായിരുന്നു. ഫെബ്രുവരി 20 മുതല്‍ 50,000 രൂപ പിന്‍വലിക്കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നതെങ്കിലും 21 മുതലാണ് ഭൂരിഭാഗം ബാങ്കുകളും ഇളവ് പ്രാബല്യത്തിലാക്കുന്നത്.
ഇതനുസരിച്ച് ബാങ്കില്‍ നിന്ന് ഒറ്റയടിക്ക് അര ലക്ഷം രൂപ വരെ പിന്‍വലിക്കാമെങ്കിലും എടിഎമ്മിലെ നിയന്ത്രണം തുടരും. എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ആര്‍ബിഐ നേരത്തേ ഒഴിവാക്കിയിരുന്നെങ്കിലും എസ്ബിഐയും എസ്ബിടിയും അടക്കമുള്ള ബാങ്കുകള്‍ പ്രതിവാര പരിധി 10,000 രൂപയാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. കറന്‍സി ദൗര്‍ലഭ്യമാണ് പരിധി ഉയര്‍ത്താത്തിന് പിന്നിലെന്നാണ് സൂചന.നോട്ടസാധുവാക്കലിന് മുമ്പ് ഒരു ദിവസം 40,000 രൂപ വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സൗകര്യമുണ്ടായിരുന്നു.
മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം പൂര്‍ണമായും നീക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപനം. മാര്‍ച്ച് 13ന് ശേഷം എടിഎം നിയന്ത്രണവും ഒഴിവാക്കുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
