തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കുമെങ്കിലും ചൊവ്വാഴ്ച വീണ്ടും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അന്ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കാണ്.
ശിവരാത്രി ദിവസമായ വെള്ളിയാഴ്ച്ച തുടര്‍ച്ചയായ നാല് ദിവസത്തെ ബാങ്ക് അവധി തുടങ്ങുകയാണ്. തുടര്‍ന്ന് നാലം ശനിയും അതിന് ശേഷം ഞായറാഴ്ചയുമാണ്. അതായത് ബാങ്ക് ഇടപാടുകള്‍ക്ക് ഇനി മൂന്ന് ദിവസം കാത്തിരിക്കണം.

തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കുമെങ്കിലും ചൊവ്വാഴ്ച വീണ്ടും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അന്ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കാണ്. ശമ്പളപരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. തുടര്‍ച്ചായി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ മിക്കവാറും എടിഎമ്മുകളില്‍ പണം കാലിയാവാനും സാധ്യതയുണ്ട്.
മുന്‍പ് ഇതുപോലെ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വന്നപ്പോള്‍ ബാങ്കുകള്‍ എടിഎമ്മുകളില്‍ ആവശ്യത്തിന് പണം നിറച്ചിരുന്നു. ഇതിന് പകരം ഇത്തവണ രണ്ടായിരം രൂപാ നോട്ടുകള്‍ എടിഎമ്മില്‍ നിറയ്ക്കാനാണ് ബാങ്കുകളുടെ തീരുമാനം. നിലവില്‍ 10,000 രൂപയാണ് ഒരു ദിവസം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നത്. 2000 രൂപാ നോട്ടുകള്‍ നിറച്ചാല്‍ അത്ര പെട്ടെന്ന് എടിഎമ്മുകള്‍ കാലിയാവില്ലെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. മാസാവസാനത്തില്‍ തുടര്‍ച്ചയായി ബാങ്ക് അവധികള്‍ വരുന്നത് കേരളത്തിലെ ജീവനക്കാരുടെ ശമ്പളവും വൈകിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
