മലയാളികളായ കോടീശ്വരപ്രമുഖര് ആരൊക്കെയെന്ന് പരിശോധിക്കാം
നമ്മുടെ രാജ്യം സാമ്പത്തികമായി പല പ്രശ്നങ്ങള്‍ നേരിടുമ്പോഴും രാജ്യത്തെ കോടീശ്വരന്മാര് വീണ്ടും വീണ്ടും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. രാജ്യാന്തര തലത്തിലെ ഏറ്റവും ഉയർന്ന പണക്കാരുടെ പട്ടികയില്‍ പോലും ഇന്ത്യാക്കാര്‍ പിന്നിലല്ല. ഇതിനും മുകളില്‍ നമുക്ക് അഭിമാനിക്കാവുന്ന വേറൊരു കാര്യമുണ്ട്. ഈ പ്രമുഖന്മാരില് പലരും മലയാളികളാണെന്നുള്ളതാണ് കേരളത്തിന്റെ പേര് ലോകമെമ്പാടും വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നത്.
ഗള്‍ഫ് മേഖലയിലെ കണക്കുകള്‍ പരിശോധിച്ചാലും ഇവര്‍ തന്നെ മുന്നില്‍. ആദ്യ അമ്പത് പേരില്‍ 12 പേര് കേരളത്തില്‍ നിന്നുള്ളവര്‍. ദുബായ് ആസ്ഥാനമായുള്ള ഒരു മാഗസിന്റേതാണ് കണക്കുകള്‍. ഈ മലയാളികളായ കോടീശ്വരപ്രമുഖര് ആരൊക്കെയെന്ന് പരിശോധിക്കാം:-
ഡോ.രവി പിള്ള
ഈ മാഗസിന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആര് പി ഗ്രൂപ്പ് ചെയര്‍മാനായ ഡോ.രവി പിള്ളയാണ് യുഎഇലെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള മലയാളി. ഏറ്റവും പണക്കാരനായ ഇന്ത്യാക്കാരുടെ പട്ടികയില്‍ രവി പിള്ളക്ക് മൂന്നാം സ്ഥാനമാണ്. ഇദ്ദേഹത്തിന്റെ വരുമാനം 4.6 കോടി ഡോളറാണ്. സൗദി അറേബ്യ ആസ്ഥാനമാക്കിയാണ് ആര്‍പി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.
യൂസഫ് അലി
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരന് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എംഎ യൂസഫ് അലിയാണ്. ലോകത്തെ തന്നെ മുന്‍നിര റീട്ടെയില്‍ സ്ഥാപനമാണ് ലുലു ഗ്രൂപ്പ്.
സണ്ണി വര്‍ക്കി
ജെംസ് എഡ്യൂക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയാണ് മാഗസിന് പുറത്തിറക്കിയ പട്ടികയിലെ മൂന്നാമന്. ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച പ്രവര്‍ത്തന മികവും ഗുണമേന്മയുമാണ് ജെംസ് കാഴ്ച്ച വയ്ക്കുന്നത്.
ഡോ.ആസാദ് മൂപ്പന്
ആസ്റ്റർ ഗ്രൂപ്പ് ചെയര്മാന്, ഡോ.ആസാദ് മൂപ്പാനാണ് അറബി നാട്ടിലെ കോടീശ്വരനായ നാലാമത്തെ കേരളീയന്.
ഷംസീര്‍ വയലില്‍
മിഡില്‍ ഈസ്റ്റിലും ഇന്ത്യടിലുമടക്കം ലോകത്തിലെ പലയിടങ്ങളിലും ആരോഗ്യ മേഖലയില്‍ പ്രാവിണ്യം കാഴ്ച്ച വയ്ക്കുന്ന വിപിഎസ് ഗ്രൂപ്പിന്റെ ചെയര്മാന്, ഷംസീര്‍ വയലില്‍ ആണ് മലയാളിയായ അഞ്ചാമത്തെ കോടീശ്വരന്.
ജോയ് ആലുക്കാ
ജൂവലറി രംഗത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജോയ് ആലുക്കാസ് ഗ്രൂപ്പ് കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ച് കഴിഞ്ഞു. 130ഓളം ഷോറൂമുകളാണ് ജോയ് ആലൂക്കാസ് ഗ്രൂപ്പിനുള്ളത്.
മറ്റ് പ്രമുഖർ
തുടര്‍ന്ന് പിഎന്‍സി മേനോന്(ശോഭാ ഗ്രൂപ്പ്), ഫൈസല്‍ കൊട്ടിക്കൊല്ലന്‍(കെഫ് ഹോള്‍ഡിംഗ്സ്), കോരത്ത് മുഹമ്മദ്(കോരത്ത് ഗ്രൂപ്പ്), അദീബ് അഹമ്മദ്( ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച്) ദുബായിലെ മാഗസിന് പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
