ബാങ്കിന്റെ ബ്രാഞ്ചിലെത്തി ഒരു മാസം നാലില്‍ കൂടുതല്‍ തവണ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയോ പണം പിന്‍വലിക്കുകയോ ചെയ്താല്‍ കുറഞ്ഞത് 150 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം.
കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍. ബാങ്കിന്റെ ബ്രാഞ്ചിലെത്തി ഒരു മാസം നാലില്‍ കൂടുതല്‍ തവണ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയോ പണം പിന്‍വലിക്കുകയോ ചെയ്താല്‍ കുറഞ്ഞത് 150 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. എന്നാല്‍ കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകള്‍ക്ക് ഇതു ബാധകമല്ല. ഐസിഐസിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകളാണ് തീരുമാനം കൈക്കൊണ്ടത്.
ബ്രാഞ്ചുകളിലേക്ക് ഉപഭോക്താക്കളെ എത്തിക്കാതെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്വകാര്യ ബാങ്കുകളുടെ ഈ നടപടി. ഓരോ ബാങ്കുകളുടേയും സര്‍വ്വീസ് ചാര്‍ജുകളും പരിധിയും മറ്റും പരിശോധിക്കാം:-
എച്ച്ഡിഎഫ്സി
എച്ച്ഡിഎഫ്സി ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം പുതിയ തീരുമാനം മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വന്നു. ഇതനുസരിച്ച് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണമിടാനുള്ള പ്രതിദിന പരിധി 25,000 രൂപയാക്കി ചുരുക്കിയിട്ടുണ്ട്.
ഒരു വ്യക്തിക്ക് അവരുടെ സാലറി-സേവിംഗ്സ് അക്കൗണ്ടുകളില്‍നിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിന്‍വലിക്കാം. ഇതില്‍ കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ ഓരോ 1000 രൂപയ്ക്കുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാര്‍ജ് ഈടാക്കിയിരുന്നത്. മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്ക് 25,000 രൂപവരെ ചാര്‍ജില്ല. അതില്‍ കൂടുതലായാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.
ഐസിഐസിഐ
ഐസിഐസിഐ ബാങ്കിലും ഇനി മുതല്‍ ആദ്യ നാല് പണമിടപാടുകള്‍ മാത്രമാണ് സൗജന്യം. ഇതിനുശേഷമുള്ള ഓരോ ഇടപാടിനും 100 രൂപയ്ക്ക് അഞ്ച് ശതമാനം എന്ന നിരക്കില്‍ കുറഞ്ഞത് 150 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. ഒപ്പം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണമിടാനുള്ള പരിധി 50,000 രൂപയായും പുനര്‍നിര്‍ണയിച്ചു.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് പത്ത് ലക്ഷം രൂപയുടെ നിക്ഷേപത്തിനും ആദ്യത്തെ അഞ്ച് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ ചുമത്തും.
മറ്റ് ബാങ്കുകളും സമാനപാത സ്വീകരിച്ചേക്കുമോ എന്ന് വ്യക്തമല്ല. അഞ്ചില്‍ കൂടുതലുള്ള എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് നിലനില്ക്കുമ്പോള് ബാങ്കില്‍ കൂടിയുള്ള ഇടപാടുകള്‍ക്കും അധിക ചാര്‍ജ് ചുമത്തുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
