റെയില്‍വേ ടിക്കറ്റുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി നില നില്‍ക്കവേയാണ് ആധാര്‍ നിര്‍ബന്ധമാക്കാന്‍ റെയില്‍വേ മന്ത്രാലയം തയ്യാറെടുക്കുന്നത്.
ഓണ്‍ലൈനിലൂടെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. അനധികൃതമായ ടിക്കറ്റ് ബുക്കിംഗും തട്ടിപ്പുകളും തടയുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്.
എന്നാല്‍ റെയില്‍വേ ടിക്കറ്റുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി നില നില്‍ക്കവേയാണ് ആധാര്‍ നിര്‍ബന്ധമാക്കാന്‍ റെയില്‍വേ മന്ത്രാലയം തയ്യാറെടുക്കുന്നത്.

ഈ നടപടിക്ക് മുന്നോടിയായി ഏപ്രില്‍ ഒന്നു മുതല്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള കണ്സഷന് ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും. മൂന്നു മാസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാണിത്. തുടര്‍ന്ന് മറ്റു ടിക്കറ്റുകള്‍ക്കും ഇത് ബാധകമാക്കുമെന്നാണ് സൂചന. ഒരുപാട് ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതും, ട്രാവല്‍ ഏജന്‍സികള്‍ വ്യാജപേരുകളില്‍ ടിക്കറ്റെടുത്ത് കരിച്ചന്തയില്‍ വില്‍ക്കുന്നത് തടയാനുമാണ് സര്‍ക്കാറിന്റെ പുതിയ നടപടി.
ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വ്യാപകമാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കറന്‍സി രഹിതമായി ടിക്കറ്റെടുക്കുന്നതിനായി പുതിയ പ്രത്യേക ആപ്പും മെയ് മാസത്തോടെ റെയില്‍വേ പുറത്തിറക്കും. ഡിജിറ്റലായി ടിക്കറ്റുകളെയുക്കാന് 6,000 ടിക്കറ്റ് വില്പന യന്ത്രങ്ങളും 1,000 ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും രാജ്യത്തെമ്പാടും സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
